നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ rrenjunair1984@gmail.com .

.

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

എന്‍റെ അച്ഛന്‍

എല്ലാരും പറഞ്ഞു എന്നച്ച്ചന്‍ അകലേക്ക്‌ മറഞ്ഞെന്നു 
ഒരു പിടി ചാരം തെളിവായി കാട്ടി-
യവര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു 
പക്ഷെ എനിക്കറിയാമല്ലോ 
അച്ഛന്‍  അടുത്തുണ്ടെന്നു 

പക്ഷെ എന്‍റെ കയ്യില്‍ തെളിവുകളില്ലല്ലോ 
സമര്‍ഥിക്കാന്‍ 
എനിക്കുറക്കെ പറയാന്‍ തോന്നി 
എന്നച്ച്ചന്‍ മുന്‍പത്തെ ക്കാളും അടുത്താണെന്ന് 
എനിക്ക് തോടവുന്നത്ര ദൂരത്ത്‌ 
ഒന്ന് കണ്ണടച്ചാല് എന്‍റെ മുന്‍പില്‍ തന്നെ 

എന്‍റെ പരാതി കേള്‍ക്കാന്‍ 
എന്നെ ആശ്വസിപ്പിക്കാന്‍ 
അച്ഛന്‍ അരികിലുണ്ട് എന്‍റെ തൊട്ടരികില്‍ 
നിഴലായി നിത്യവും ...

തനിയെ നടക്കാന്‍ എനിക്കിന്ന് ഭയമില്ല 
എന്നച്ച്ചന്‍ എന്നോടൊപ്പമില്ലേ 
ഉറക്കെ ചിരിക്കുന്ന അച്ഛന്‍ 
കൂടെ കളിക്കുന്ന അച്ഛന്‍ 

അതെ എനിക്കൊന്നും ഓര്‍മ്മകള്‍ അല്ല 
യാഥാര്‍ത്ഥ്യമാണ് 
ആര്‍ക്കും അറിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

ശാരിയുടെ വിങ്ങലുകള്‍ ...2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

അച്ഛനോട്


എവിടേക്ക് എന്നച്ചാ പോയ്മറഞ്ഞു

എല്ലാം കളഞ്ഞിട്ടു വിട്ടകന്നു

എന്തേ മറന്നുവോ ഈ ഞങ്ങളെ

എന്നും കേഴുന്നോരെന്നമ്മയെ ..

അച്ചന്റെ വിളി കാക്കും എന്‍ പെങ്ങളെ

അച്ഛനെ തേടുന്ന എന്നനുജനെ

ഇവരുടെ കണ്ണീരില്‍ പിടയുന്നു ഞാന്‍

ഒരാശ്വാസ തെന്നലായ് വരുകെന്നച്ചാ..

തന്നു തീരാത്ത സ്നേഹം തരുകെന്നച്ചാ ...

Translate