നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ rrenjunair1984@gmail.com .

.

2012, ഡിസംബർ 29, ശനിയാഴ്‌ച

വിട


നീ പോയി 
ഉണങ്ങാത്ത മുറിവുകളും 
ഉറങ്ങാത്ത രാവുകളും 
ബാക്കിയാക്കി 
നീ പോയി 
നിറമുള്ള സ്വപ്നങ്ങളും 
ചോരപുരണ്ട ഓര്‍മകളും 
മാത്രമാക്കി 
നീ പോയി 
പെണ്ണെന്ന പേരും 
ഇരയെന്ന വിളിപ്പേരും 
വലിച്ചെറിഞ്ഞ്
നീ പോയി 
ഉമ്മവച്ച അമ്മയെയും
ഓമനിച്ച അച്ഛനെയും 
തനിച്ചാക്കി 
നീ പോയി 
അച്ഛനും ആങ്ങളയും  
അന്യം നിന്ന  നാട്ടില്‍ നിന്നും 
നീ പോയി 
ആണും പെണ്ണ് ഇല്ലാത്ത 
വേട്ടക്കാരനും ഇരയും ഇല്ലാത്ത 
കാമവും വെറിയും ഇല്ലാത്ത 
മാലാഖമാര്‍ മാത്രമുള്ള 
ലോകത്തേക്ക് 
ഒരു ജന്മം തീര്‍ക്കാനുള്ള വേദന 
ഒരു രാത്രിയില്‍ തീര്‍ത്തു 
നീ വേഗം പറന്നു പോയ്
വിട സോടരീ വിട 
സന്തോഷത്തോടെ വിട 
എനിക്ക് മുന്നേ പറന്ന
നിനക്ക് വിട 
നീ നടന്ന വഴികളില്‍ 
നിന്നെ ചതിച്ച വഴികളില്‍ 
പെടാതെ കണ്ണ് തുറന്നു 
കാത് കൂര്‍പ്പിച്ചു 
നടക്കട്ടെ ഞാന്‍
ഒപ്പം നീയില്ലാതെ 

ഒറ്റയ്ക്ക് 2012, ഡിസംബർ 28, വെള്ളിയാഴ്‌ച

എന്‍റെ കവിത

എന്‍റെ മനസ്സുരുക്കി 

തുലിക നിറച്ചൊരു 


കവിത എഴുതി


എഴുതിയ താളുകള്‍

കുതിര്‍ന്നു പോയി  

കണ്ണീര്‍പ്പുഴയാല്‍.... 

എന്നിട്ടും താളുകള്‍  

ഉണക്കി ഞാന്‍ 

ചിരി വെയിലാല്‍ ...

ഒരു പാട് മാത്രം 

ബാക്കിയായ്

ഒരു വരിയിലെ 

കണ്ണീര്‍ച്ചാലിന്‍റെ പാട്  

എന്‍റെ ഇന്നലെയുടെ 

സ്മാരകം പോലെ 2012, ഡിസംബർ 19, ബുധനാഴ്‌ച

ചൂടുള്ള വാര്‍ത്ത


 നീയെനിക്കൊരുപാട് തന്നു 
എന്‍റെ മാനവും ജീവനും 
പെണ്ണെന്ന പേരും ഞാന്‍ 
വിലയായ്‌ തന്നു 
പകരം നീയന്നെ 
യോരിരുമ്പു വടിയാലെന്‍ 
 പിടച്ചില്‍ നിര്‍ത്തി  
എന്‍ ഉയര്‍ന്ന  നിലവിളിയെ 
അടച്ചു പൂട്ടി 
എന്‍റെ ഇറച്ചിക്കഷ്ണങ്ങള്‍ 
പ ങ്കിട്ടെടുത്താര്‍ത്തി മാറ്റി 
എന്‍റെയവശിഷ്ടം
മൊരുകാട്ടില്‍ വലിച്ചെറിഞ്ഞു    
ഒരു രാത്രി കൊണ്ടൊരു 
വാര്‍ത്തയാക്കി 
പത്രത്താളുകളിലെ 
ചൂടുള്ള വാര്‍ത്ത 


2012, ഡിസംബർ 17, തിങ്കളാഴ്‌ച

നിനക്കായ്‌


എന്‍റെ ചിതലരിച്ച കരളിന്‍റെ
മുകളിലൊരു ഹൃദയമുണ്ട് 
അതില്‍ നിറച്ചും നിനക്ക് 
തരാനായി കൂട്ടിവച്ച 
സ്നേഹമുണ്ട് 
ഒട്ടും ചോരാതെ
നീയതെടുത്തു കൊള്‍ക
ചിതലരിക്കാതെ 
സൂക്ഷിച്ചു കൊള്‍ക 
അതില്‍ നിന്‍റെ 
സ്നേഹവുമുരുക്കഴിച്ചു      
മറ്റൊരു ഹൃദയത്തില്‍ 
പകര്‍ന്നു കൊള്‍ക 
ഒരു കാര്യം മാത്രം 
പകരമായ് തരിക നീ 
ഒരു കുലപ്പൂക്കളെനിക്കായ്‌ .........


2012, ഡിസംബർ 13, വ്യാഴാഴ്‌ച

നീ


എന്‍റെ കാഴ്ച മറച്ചു 
കണ്ണില്‍ കുടുങ്ങിക്കിടക്കുന്നു 
നിന്‍റെ മുഖം 
കണ്ണടച്ചാലും തുറന്നാലും 
അതങ്ങനെ കുടുങ്ങിക്കിടന്നു
പുറത്താക്കാനവാതെ 
ആ കാഴ്ചയില്‍ തുടങ്ങി 
അതിലവസനിച്ചുവെന്‍  
ദിനങ്ങള്‍ 
രാത്രിയില്‍ നിദ്ര വന്നു 
കണ്ണിനെ താഴിട്ടുപൂട്ടി 
നീ കണ്ണില്‍ നിന്നിറങ്ങി 
എന്‍ നെഞ്ചില്‍ തലചായ്ച്ചുറങ്ങി 
പുലരിയില്‍ വീണ്ടുമെന്‍
കണ്ണിലെ കാഴ്ച മറയ്ക്കുവാന്‍2012, ഡിസംബർ 12, ബുധനാഴ്‌ച

നമ്മുടെ പ്രണയം


നമ്മുടെ പ്രണയം 
ഒരു വിടപറച്ചിലില്‍
ഒടുങ്ങിയപ്പോളും 
എനിക്ക് നിന്നില്‍ 
വിരിഞ്ഞ മൊട്ടുകളെ 
പങ്കു വച്ചപ്പോളും
കൈമാറിയ 
സമ്മാനങ്ങള്‍ 
തിരിച്ചേല്‍പ്പിച്ചപ്പോളും 
ഫെയിസ് ബുക്കിലെ 
സ്റ്റാറ്റസ് അപ്ഡേറ്റ് 
ചെയ്തപ്പോളും 
നമ്മുടെ വീട് എന്‍റെ
വീടായപ്പോളും
ഒന്ന് മാത്രം നീ 
ബാക്കി വച്ചുപോയി   
എന്‍റെ ഹൃദയത്തില്‍ 
സൂക്ഷിച്ച  നിന്‍റെ മുഖം 
ഓരോ തവണ 
മായിച്ചപ്പോഴും 
കൂടുതല്‍ തെളിമയോടെ  
മായിക്കാനാവാതെ 
വലിച്ചെറിയാനാവാതെ 
അതവിടെ തറഞ്ഞു കിടന്നു    
ഞാനും പ്രണയിച്ചിരുന്നു 
എന്നെന്നെ ഓര്‍മിപ്പിക്കാന്‍  

2012, ഡിസംബർ 11, ചൊവ്വാഴ്ച

നീയും ഞാനും


ഞാന്‍ ഉരുകുകയാണ് 
ഉരുകി കണ്ണീരായ്
ഒഴുകുകയാണ് 
കണ്ണീരില്‍ കവിള്‍ 
കുതിരുകയാണ് 

കവിള്‍ കൊതിക്കുകയാണ് 
നിന്‍ ചുംബനത്തിനായ്...
നിന്നെയവര്‍  പക്ഷെ 
ഒരു ഫോട്ടോ ഫ്രെയിമില്‍
ബന്ധിച്ചിരിക്കുന്നു... 

ഒരു പൂമാലയാല്‍
വരിഞ്ഞു മുറുക്കി ,
ചന്ദനത്തിരിയുടെ 
പുകയില്‍ ശ്വാസം
 മുട്ടിക്കുകയാണ് 
നിന്നെയവര്‍ ..

ആരും കാണാതെ 
നിന്നെയെടുത്തു ഞാന്‍ 
ഒരു ചുംബനം തരാന്‍ 

പക്ഷെ നമുക്കിടയില്‍ 
ഒരു മറ സൃഷ്ടിച്ചു കൊണ്ട് 
ഫ്രെയിമിന്‍റെ കണ്ണാടിപ്പാളി

നിന്നെ തൊടാതെ തൊട്ടു 
ചുംബിക്കാതെ ചുംബിച്ചു 
നിന്‍റെ കൂട്ടിലടച്ച
മുഖവുമായ് ഞാന്‍ 


2012, ഡിസംബർ 10, തിങ്കളാഴ്‌ച

ചാനല്‍ക്കണ്ണുകള്‍

ഒരു കഴുകന്‍ കൊത്തിവലിച്ചവളെ

നൂറു കണ്ണുകള്‍ കൊത്തിവലിക്കുന്നു 


ചാനല്‍ക്കണ്ണുകള്‍

2012, ഡിസംബർ 8, ശനിയാഴ്‌ച

ഞാന്‍


എന്നിലെ എന്നെക്കാളും നിനക്കിഷ്ടം
നിന്നിലെ എന്നെയായിരുന്നു
എന്നിലെ ഞാന്‍ വിരുപനും
വിവരമില്ലത്തവനുമായിരുന്നു
നിന്നിലെ ഞാനോ സുമുഖനും
സുന്ദരനും സല്‍ഗുണസമ്പന്നനുമായിരുന്നു
നീയെന്നെ നിന്നിലെ ഞാനാക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു
ഞാന്‍ എന്നിലെ ഞാനിലേക്ക്
വഴുതി മാറിക്കൊണ്ടും
കാട്ടുകുരങ്ങിനെപ്പോലെയെന്‍ മനം
ചാടിക്കൊണ്ടിരുന്നു..
എന്നിലെ എന്നിലേക്കും
നിന്നിലെ എന്നിലേക്കും
ചാടിച്ചാടി എനിക്കറിയാതെയായി
ഇതിലേതാണ് ഞാനെന്നു
കുരങ്ങുകളി മടുത്തു
നീ പിരിഞ്ഞുപോയപ്പോള്‍ 
എനിക്കെന്നെത്തന്നെ നഷ്ടമായി
ഞാന്‍ ഞാനല്ലാതെയായി 2012, ഡിസംബർ 5, ബുധനാഴ്‌ച

ഒരു രാത്രിയുടെ രാജകുമാരന്‍

രാവിന്‍ നിശബ്ദതയെ 
കീറിമുറിച്ചൊരു 
ചീവീടിന്‍  നിലവിളി 
അതില്‍ മുറിഞ്ഞെന്‍
സ്വപ്നവും 
സ്വപ്നലോകവും 
മാഞ്ഞു പോയ്‌ 
മായക്കാഴ്ചകള്‍ 
മുറിഞ്ഞ സ്വപ്നത്തിലെ 
രാജകുമാരനും 
മുറിയാത്ത ജീവിതത്തിലെ 
ദരിദ്രനും 
ഞാന്‍ തന്നെയനെന്നുള്ള 
യാഥാര്‍ത്യതിലേക്കു 
എന്നെ മടക്കിയ ചീവേടെ 
വെറുക്കുന്നു ഞാന്‍ നിന്നെ 
തിരികെത്തരൂ നീ 
എനിക്കന്യമാക്കിയ 
മായക്കഴ്ച്ചകളെ 
ജീവിച്ചോട്ടെ ഞാനതില്‍ 
ഒരു രാത്രിയുടെ മാത്രം 
രാജകുമാരനായി 


നീ


പോകു നീ ദൂരെ 
മാറി പോകു 
നീ ഒരു 
ഇത്തിള്‍കണ്ണിപോലെ 
നിന്‍റെ ഓര്‍മ്മകള്‍ 
ശ്വാസം മുട്ടിക്കുന്നു 
ചുറ്റിവരിയുന്നു 
ഭ്രാന്ത് പിടിപ്പിക്കുന്നു 
പോകു ദൂരെ പോകു 
ഇറക്കി വിട്ടിട്ടും 
നീയെന്തിനു വന്നു വീണ്ടും 
വിളിക്കാത്ത വിരുന്നുകാരിയെ 
പോലെ എന്‍റെ മനസ്സില്‍ 
തന്ന വാക്ക് തെറ്റിച്ചു കോണ്ടു.........
പറഞ്ഞിരുന്നില്ലേ നീ
ഇനി വരില്ലെന്ന് 
എന്നിട്ടുമെന്തേ 
എന്‍റെ രാത്രികളെ
പകലുക ളാക്കി നീ
എന്‍റെ ഉറക്കം കവര്‍ന്നു നീ 
പട്ടു മെത്തയില്‍ മുള്ളുകള്‍ നിറച്ചെന്നെ 
കുത്തി നോവിക്കുന്നു 
കുടെയുള്ള ഭാര്യയെ 
നോക്കാതെ എന്‍റെ കണ്ണുകള്‍ 
നിന്നെ തിരഞ്ഞു കൊണ്ടിരുന്നു
എന്‍റെ മനസ്സ് നിന്‍റെ ഓര്‍മകളില്‍ 
പിടഞ്ഞു കൊണ്ടിരുന്നു 
എനിക്കുതായി ഒന്നുമില്ല.........
എല്ലാം നേടിയെന്നഹകരിക്കുംമ്പോളും
ഒന്നുമില്ലത്തവനായി ഞാന്‍ .....
നിന്‍റെ കണ്ണുകള്‍ 
നിന്‍റെ പുഞ്ചിരി 
നിന്‍റെ നനുനനുത്ത വിരലുകള്‍ 
നിന്‍റെ ഓര്‍മ്മകള്‍ എല്ലാം 
ഒരു കഴുകനെ പോലെ 
എന്നെ പിന്തുടരുന്നു 
ഓടി ഓടി മടുത്തു ഞാന്‍ 
ആട്ടി അകറ്റാന്‍  നോക്കി ഞാന്‍ 
പക്ഷെ വീണ്ടും വീണ്ടും 
വിരുന്നു വരുന്നു നീ 
വിളിക്കാത്ത അതിഥിയെപ്പോലെ 

Translate