നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ജനുവരി 2, ബുധനാഴ്‌ച

വെള്ള


അലറിക്കരഞ്ഞ മഴയില്‍ 
കളഞ്ഞുപോയെന്‍ 
സീമന്തരേഖയിലെ ചുവപ്പ് 

ചുവപ്പിനെ തപ്പി  
നിറങ്ങളെല്ലാം 
പടിയിറങ്ങിപ്പോയി 


കൂടെയിറങ്ങി 
കണ്മഷിയും ചാന്തുപൊട്ടും 
കുപ്പിവള ക്കിലുക്കങ്ങളും 


എന്‍റെ ചുവപ്പിനെ 
ഒരു വെളുപ്പില്‍ പൊതിഞ്ഞു 
കത്തിച്ചതറിയാതെപോയെല്ലാരും  


വെള്ള നിറം മാത്രം കൂട്ടായി നിന്നു 
എന്‍റെയൊപ്പം 
എന്‍റെ നിര്‍വികാരതക്കു കൂട്ടായ് 







6 അഭിപ്രായ(ങ്ങള്‍):

Aneesh chandran പറഞ്ഞു...

ഇവിടം ആദ്യമാണ് മരണം ഒരു സ്ത്രീക്ക് നല്‍കുന്ന നിറം.ആശയം ചോരാത്ത വരികള്‍ !പുതുവത്സരാശംസകള്‍

grkaviyoor പറഞ്ഞു...

വിധവയുടെ നൊമ്പരങ്ങള്‍ വരികളില്‍ നിഴലിക്കുന്നു

ഷൈജു.എ.എച്ച് പറഞ്ഞു...

വിധവയാകുമ്പോള്‍ ജീവിതത്തില്‍ നിന്ന് പടിയിറങ്ങി പോകുന്ന വര്‍ണ്ണങ്ങള്‍...
എല്ലാ വിഭൂഷങ്ങലും വര്‍ണ്ണങ്ങളും ഒഴിഞ്ഞു പോയി...ഏകാന്തതയില്‍ വെള്ളം മാത്രം കൂട്ട്...
ദുഖത്തിന് നിറം കറുപ്പെങ്കില്‍ ഏകാന്തതയുടെ നിറം വെള്ള....

ഭാവുകങ്ങള്‍ നേരുന്നു ഒപ്പം പുതുവത്സരാശംസകളും...

തുമ്പി പറഞ്ഞു...

ഒരു വിധവയുടെ ജീവിത വര്‍ണ്ണങ്ങളെല്ലാം നഷ്ട്ടപ്പെട്ടത് ഭംഗിയായി അവതരിപ്പിച്ചു.

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

വരികളിലെ ഭാവ തീവ്രത കൊണ്ട്‌ കേട്ട്‌ പരിചയിച്ച വിഷയമാണെങ്കിലും വ്യതസ്ഥത പുലർത്തി..

നവ വൽസരാശംസകൾ..!!

നിസാരന്‍ .. പറഞ്ഞു...

നിറങ്ങള്‍ പടിയിറങ്ങുന്ന വൈധവ്യം
കാലമിപ്പോള്‍ നിറങ്ങള്‍ തിരികെ നല്‍കാറുണ്ട്..
പലര്‍ക്കും പക്ഷെ അതനുവദിക്കാരില്ലെന്നു മാത്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate