നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ജനുവരി 5, ശനിയാഴ്‌ച

മകളുടെ അച്ഛന്‍


എന്‍റെ അച്ഛനും 
എന്‍റെ മകളുടെ 
അച്ഛനും 
ഒരാളായപ്പോളാണ് 
ഞാന്‍ പലതും 
തിരിച്ചറിഞ്ഞത് 
അച്ഛന്‍റെ  പൊന്നുമ്മകള്‍ക്ക് 
കാമത്തിന്‍റെ 
ചുവയുണ്ടയിരുന്നുവെന്നുവെന്ന് 
കണ്ണിലെ വാത്സല്യത്തില്‍ 
ഒരു കാമഭ്രാന്തന്‍ 
ഒളിഞ്ഞിരുപ്പുന്ടായിരുന്നെന്ന്
കളിക്കാനൊരു പാവ ചോദിച്ചപ്പോ 
ജീവനുള്ളോരു  പാവക്കുട്ടിയെ 
സമ്മാനിക്കുമെന്ന് 
പക്ഷെ  വൈകിപ്പോയിരുന്നു 
അമ്മയുടെ ഭര്‍ത്താവും 
എന്‍റെ ഭര്‍ത്താവും 
ഒരാളായിക്കഴിഞ്ഞിരുന്നു 
എന്‍റെ മകളിന്ന്  കുഴങ്ങുന്നു  
അച്നെന്നാണോ 
അപ്പൂപ്പനെന്നാണോ 
വിളിക്കേന്ടെന്നറിയാതെ.......... 
അമ്മയെന്നാണോ 
ചേച്ചിയെന്നാണോ
വിളിക്കേന്ടെന്നറിയാതെ  .......



6 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

ശരീരവും മനസ്സും മരവിപ്പിക്കുന്ന ,യാഥാര്‍ത്ഥ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഭയപ്പെടുത്തുന്ന വരികള്‍.......
ഒരു മകള്‍ക്കും ഇത്തരം ശപിക്ക പ്പെടുന്ന അച്ഛന്‍മാര്‍ ഉണ്ടാകതിരികട്ടെ എന്നാ പ്രാര്‍ത്ഥന മാത്രം ..........

അഭിനധനങ്ങള്‍

ajith പറഞ്ഞു...

ബീ പോസിറ്റീവ്

Hari പറഞ്ഞു...

സമൂഹത്തിൽ ഇങ്ങനെയും നടക്കുന്നുണ്ടെന്ന യാദാർത്ഥ്യം ഉൾക്കൊള്ളാൻ മനസ്സ് വിസമ്മതിക്കുന്നു. അച്ഛന്മാരുടെ മാത്രം തെറ്റാണോ മകളും ഇതിൽ പങ്കാളിയാണോ എന്നൊന്നും ആധികാരികമായി പറയാൻ ഞാൻ ആളല്ല എങ്കിലും വരികൾ ചിന്തിപ്പിച്ചു. കൊള്ളാം..!ആശംസകൾ.

അജ്ഞാതന്‍ പറഞ്ഞു...

നല്ല വരികള്‍.
--
അച്നെന്നാണോ
അപ്പൂപ്പനെന്നാണോ
വിളിക്കേന്ടെന്നറിയാതെ..........
അമ്മയെന്നാണോ
ചേച്ചിയെന്നാണോ
വിളിക്കേന്ടെന്നറിയാതെ .......
--
വര്‍ത്തമാന കാലത്തില്‍ ഇത്പോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണ് ?

■ uɐƃuɐƃ ■ പറഞ്ഞു...

ബ്ലോഗികയുടെ ലോഗോ നല്‍കിയതിനു നന്ദി. html/javascript gadjet ബോക്സില്‍ title കൊടുക്കണമെന്നില്ല.
ബ്ലോഗിന് എല്ലാവിധ ആശംസയും. Blogika Aggregator
Blogika Page എന്നിവ ഇടയ്ക്ക് നോക്കുമല്ലോ.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കാലികം
നമ്മൂടെ ജീർണ്ണിച്ച സംസ്കാരത്തിന്റെ അങ്കലാപ്പുകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate