നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, മാർച്ച് 13, ബുധനാഴ്‌ച

ഹൈക്കു കവിതകള്‍

കളി കഴിഞ്ഞു 
ചായം കഴുകും 
കഥകളിക്കാരന്‍ അസ്തമയ സൂര്യന്‍
==========
കുളത്തില്‍ കാല്‍ വഴുതി 
വീണോരമ്പിളി 
പൊട്ടിച്ചിതറിച്ചോരു തവളച്ചാട്ടം

===========
വിണ്ണിന്‍ പുടവ-
യഴിഞ്ഞു വീഴുന്നു 
മഴയായ് മണ്ണിലലിയാന്‍ 
==========
എന്‍ കൈകളിലൊതുങ്ങാതെ 
യൊരു മഴയുര്‍ന്നു 
താഴേക്ക്‌ 
===============

മേഘത്തിന്‍ കെട്ടഴിഞ്ഞു 
മഴനൂലുകള്‍ 
താഴേക്ക്‌ 
=================
ഒരു കുതിപ്പ് 
കുളത്തി നൊരായിരം വളകള്‍ 
പൊന്‍ മാനിനൊരു മീനും
===============
ഇലത്തോണിയിലൊരു 
ഉറുമ്പിന്‍ കൂട്ടം 
അഭയാര്‍ഥികള്‍
===============
തിളച്ചു തൂവി 
കരിഞ്ഞൊരു നിലാവ് 
അമാവാസി
===============
മിന്നല്‍പ്പിണറുകകള്‍ 
നക്കിക്കുടിച്ചു 
മണ്ണിന്‍ വെളിച്ചം
===============
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ
അതിന്നടിയിലൊരു മീന്‍ തുള്ളല്‍ 

=====================
വെയില്‍പ്പൂക്കള്‍ 
മഴനൂലാല്‍ കോര്‍ത്തൊരു
 മാരിവില്ല്
==================
വെയില്‍ സൂചി 
മഴനൂലാല്‍ തുന്നിയ 
കുറുക്കന്‍റെ കല്യാണപ്പന്തല്‍
=================
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ 
അതിന്നടിയിലൊരു മീന്‍ തുള്ളല്‍
==================
കാന്‍സര്‍ ആയി വേനല്‍ 
രോഗിയായി പുഴ 
കാരണമായി മനുഷ്യനും
==============

8 അഭിപ്രായ(ങ്ങള്‍):

Joselet Joseph പറഞ്ഞു...

കവിത കൊള്ളാം,
ഹൈക്കാണോ അതോ മൈക്ക് വെച്ച് പാടുന്നതാണോ എന്ന്എനിക്ക് വലിയ പിടിയില്ല.

കൊമ്പന്‍ പറഞ്ഞു...

ഒരു മഴ ക്കാലം പെഴ്തിരങ്ങി ഇവിടെ അവസാനം കണ്ണീരും ആശംസകള്‍

വര്‍ഷിണി* വിനോദിനി പറഞ്ഞു...

വിരികളിലെ മഴ സ്പർശങ്ങൾ ഇഷ്ടമായി..ആശംസകൾ

Rainy Dreamz ( പറഞ്ഞു...

കവിത കൊള്ളാം,

Unknown പറഞ്ഞു...

വരികൾ നന്ന്...

പക്ഷേ ഹൈക്കു എന്നത് അഞ്ചു വരികൾ ചേർന്നതെന്ന് കേട്ട പോലെ...

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

നന്നായിട്ടുണ്ട്
എങ്കിലും ഈ ഹൈകു പണി നിര്‍ത്തി .......... ഇമ്മ്ണി ബലിയ കവിത എഴുതൂ.........

ajith പറഞ്ഞു...

ഇത്ര ചെറുത് നന്നായി എഴുതുന്നവര്‍ക്ക് അല്പം കൂടെ വലുതായും എഴുതാമല്ലോ

3rd eye പറഞ്ഞു...

മനോഹരം ഈ കുഞ്ഞു മിന്നാമിന്നികൾ!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate