നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

ഓര്‍മ്മകളിലെ വിഷു

ആകാശപ്പൂത്തിരി
പോട്ടിയമര്‍ന്നു
എനിക്കൊന്നും 
പേടിയില്ലെന്നൊരു 
ഭാവവുമായ്
സാരിത്തലപ്പിനിടയിലൂടെ  
പുറത്തേക്ക് വന്നൊരുണ്ണിത്തല 
ആകാശം തോടാനുയരും 
വാണം കണ്ടുള്‍വലി 
ഞ്ഞകത്തെക്ക് വീണ്ടും 

ഞാനിതെത്ര പടക്കം 
പൊട്ടിച്ചതാഎന്ന   
ഭാവത്തില്‍ 
കത്തിനില്‍ക്കുമൊരു 
മെഴുകുതിരി
ഊതിക്കെടുത്തുന്ന 
കുസൃതിക്കാറ്റ് 

ഞാനിപ്പോ 
പോട്ടിത്തെറിക്കുമെന്നു 
കുഞ്ഞുണ്ണിയെ പേടിപ്പിച്ച 
ഓലപ്പടക്കത്തെ 
ചീറ്റിക്കളഞ്ഞോടി വരുന്ന  
വേനല്‍ മഴ  

പടക്കങ്ങളെല്ലാം പൊട്ടിച്ചു 
ആര്‍ത്തു രസിക്കും 
ഉണ്ണികള്‍ ക്കിടയിലേക്ക് 
ആരിതിനി വൃത്തിയാക്കുമെന്ന്‌ 
പരിഭവിക്കുന്ന  അമ്മ 

പൂത്തു നിന്നൊരു 
കണിക്കൊന്ന 
പൊടിതട്ടിയെടുത്ത  
വിഷുവോര്‍മ്മകള്‍


2 അഭിപ്രായ(ങ്ങള്‍):

Jefu Jailaf പറഞ്ഞു...

കുസൃതി നിറഞ്ഞ വിഷു ഓർമ്മകൾ. :)

ഫൈസല്‍ ബാബു പറഞ്ഞു...

പൊടിതട്ടിയെടുത്ത
വിഷുവോര്‍മ്മകള്‍ ഇഷ്ടായി ട്ടോ ,,,,ഇതില്‍ കുറച്ചു വ്യത്യസ്തത യുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate