നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

തൃക്കണ്ണിലെ അഗ്നി

ഹേയ് അഘോരാ
നീയെന്തിനാണ് തൃക്കണ്ണില്‍ 
അഗ്നിയോളിപ്പിച്ചു വച്ചത് 

ഹരിദ്വാറിലെ ശവങ്ങള്‍ 
ചുമന്നു മടുത്തു പരിഭവിച്ചു 
ഹിമവാ ന്‍റെ മടിത്തട്ടില്‍ 
ഒഴുകാന്‍ മടിച്ചു 
ഉറഞ്ഞു ഉറങ്ങിക്കിടക്കുന്ന 
ഗംഗയെ ചൂട് നല്‍കിയുണര്‍ത്താനാണോ 

 അപമാനത്താല്‍ 
അഗ്നിയെപ്പുണര്‍ന്നു 
മാഞ്ഞുപോയ 
പ്രിയതമയുടെ 
ഓര്‍മയ്ക്കയാണോ 

അതോ
പാതിവ്രത്യത്തിന്‍റെ 
പാവനമാം ചരടുകള്‍ 
കാമശരങ്ങളെല്‍പ്പിച്ചു 
പൊട്ടിച്ചെറിയുവാന്‍ 
തക്കം പാര്‍ത്ത് നടക്കും 
കാമദേവനെ ഭാസ്മീകരിക്കണോ 

അതുമല്ലെങ്കില്‍ പറയൂ 
എന്തിനാണ് നീ 
തിരുനെറ്റിയിലൊരു
തീക്കുണ്ഡവുമായി നടക്കുന്നത്


5 അഭിപ്രായ(ങ്ങള്‍):

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

ഇങ്ങിനൊക്കെ ചോദിച്ചാൽ എന്താപ്പോ പറയ്വാ ! ഈ തൃക്കണ്ണ്‍ സത്യത്തിൽ ഒരു സംഭവം തന്നെയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .. ഇന്നത്തെ കാലത്ത് അതിനു ആവശ്യകത ഏറുന്നു ..

Unknown പറഞ്ഞു...

കഴുകൻ കണ്ണുകളിൽ കാമം നിറച്ച് കറുത്ത മനസ്സിൽ മനുഷ്യത്തത്തെ കുഴിച്ചു മുടി വേട്ടക്കിറങ്ങിയവരെ കരിച്ചു കളയാൻ

Unknown പറഞ്ഞു...

Chitram thetti ppoyi. chandrakkala sivante valathu vasathaanu varendathu, idathu vasam sakthi aanu...

മനുരാജ് പറഞ്ഞു...

മൂന്നാം കണ്ണ്- അത് ധ്യാനം/ കോൺസണ്ട്രേഷനാണ്- മൂന്നാം മനസ്സിനും (ചിന്തകൾ) പറയാം. അതിനും വേണ്ടത് ഏകാഗ്രഹത തന്നെ...

മൂന്നാം തൃക്കണ്ണ്- എന്ന പ്രയോഗത്തിലെ അനർത്ഥം പറയാതിരിക്കുന്നില്ല- അതു പോലെ ചില അക്ഷരപിശകുകളും..
തീക്കു(ണ്ടം)ണ്ഡം- പോലുള്ളവ...

Unknown പറഞ്ഞു...

പിശകുകള്‍ തിരുത്തിയിരിക്കുന്നു .നന്ദി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate