നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ rrenjunair1984@gmail.com .

.

love എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
love എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, മാർച്ച് 1, വെള്ളിയാഴ്‌ച

പ്രണയം പൂത്ത കല്‍പ്പടവുകള്‍


എന്‍റെ പ്രണയം മരിച്ചു വീണ 
കല്‍പ്പടവുകളിലേക്കൊരു യാത്ര പോയി 
ഒരു മനോയാത്ര 

ആ കല്‍പ്പടവുകളിലായിരുന്നു 
കണ്ണുകളില്‍ നിറയെ പ്രണയവുമായ്‌   
നീ എന്നെ കാത്തു നിന്നിരുന്നത് 

അതെ കല്‍പ്പടവുകളില്‍ വച്ചായിരുന്നു 
ആ  പ്രണയം കണ്ടിട്ടും 
കണ്ടില്ലെന്നു ഭാവിച്ചു ഞാന്‍ നടന്നകന്നത്‌ 

അവിടെ നിന്നു തന്നെയായിരുന്നു
നിന്‍റെതല്ലാത്ത ഒരായിരം പ്രണയലേഖനങ്ങള്‍ 
എന്നെ തേടി വന്നത് 

പക്ഷെ അതിലെ പ്രണയങ്ങള്‍ 
നിന്‍റെതു  പോലെ 
ആഴമുള്ളവയായിരുന്നില്ല  

അത് തിരിച്ചറിഞ്ഞപ്പോള്‍ 
എന്നില്‍ പ്രണയം ജനിച്ചിരുന്നു 
അതിന്നവകാശി നീ മാത്രയായിരുന്നു 

എന്‍റെ പ്രണയവും നിന്‍റെ പ്രണയവും 
നമ്മുടെ പ്രണയമാക്കാന്‍ 
ഞാന്‍ നിന്നെ തേടി വന്നു 
അതേ  കല്‍പ്പടവില്‍ 

പക്ഷെ ഞാനവിടെ കണ്ടത് 
എന്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന നിന്നെയല്ല 
ഒരു അനുശോചന പോസ്ടരിലെ നിന്നെയായിരുന്നു 

അത് കണ്ട മാത്രയില്‍  മരിച്ചു വീണു
എന്‍റെ നവജാത പ്രണയം
ജനിച്ച അതെ കല്‍പ്പടവില്‍.
അതിന്നു കൂട്ടായി എന്‍റെ കണ്ണില്‍ നിന്നുതിര്‍ന്ന 
കണ്ണീര്‍ത്തുള്ളികള്‍ മാത്രം....  .2012, നവംബർ 26, തിങ്കളാഴ്‌ച

എന്‍റെ പ്രണയം


നിന്‍റെ കണ്ണിലെ തിളക്കം
എന്‍റെയുള്ളിലെ പ്രതീക്ഷ
വിരിയുകയായ് ഒരു പ്രണയം..
നിന്‍റെ കണ്ണുകളിലെ തിളക്കം
കൂടിക്കൊണ്ടിരുന്നു
എന്‍റെ പോക്കറ്റ്
കാലിയയിക്കൊണ്ടും..
ആ തിളക്കത്തില്‍
മങ്ങിപ്പോയ്
എന്‍റെ ബുദ്ധിയും
വിവേകവും
പിന്നെടെപ്പോലോ 
ആ തിളക്കവും 
മങ്ങാന്‍ തുടങ്ങി
എന്‍റെ പ്രതീക്ഷയും
കെടാന്‍ തുടങ്ങിയ പ്രതീക്ഷയെ
ഊതിക്കത്തിക്കാന്‍
എന്‍റെ പോക്കറ്റിലെ
ചില്ലരത്തുട്ടുകള്‍ക്ക്
 ശക്തിയില്ലായിരുന്നു.............


2009, ജനുവരി 16, വെള്ളിയാഴ്‌ച

രാധ


നീയെനിക്കൊന്നുമേ തന്നീല 
നിന്‍റെ പുഞ്ചിരി പോലും
നിന്‍റെ യവ്വനം നീ ദാനം ചെയ്തു
നിന്‍റെ പത്നീ പദം നീ പങ്കു വച്ചു
അതിലൊരു പങ്കു പോലും നീയെനിക്ക് തന്നില്ല .
പറയു ........ ഞാന്‍ നിനക്കാരായിരുന്നു?
നിന്‍റെ ഓടക്കുഴാല്‍ വിളി ഗോപികമാര്‍ക്ക് സ്വന്തം 
നിന്‍റെ പാദസേവ ഭക്തര്‍ക്ക് സ്വന്തം 
നിന്‍റെ നാമധൈയം മീരക്ക് സ്വന്തം 
പരയൂ...... ഞാന്‍ നിനക്കാരായിരുന്നു?
ഓ ഞാന്‍ നുണ പറയരുതല്ലോ ......
നീ നിന്‍റെ ഓര്‍മ്മകള്‍ എനിക്ക് തന്നുവല്ലോ
അതുമായി നിന്‍റെ രാധ എന്നുമുണ്ടാകും
ഒരു മുരളി ഗാനത്തിന്നു കാതോര്‍ത്തു കൊണ്ടു .........

Translate