നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ജനുവരി 8, ചൊവ്വാഴ്ച

നിനക്കായ്


ഞാനെന്‍റെ ഹൃദയത്തില്‍
മുക്കി നിനക്കായ്‌
വച്ചു നീട്ടുന്നു
ഒരു ചെമ്പനീര്‍പ്പൂവ്

വാടാതെ സൂക്ഷിച്ചു
കൊള്ളുക
നിന്‍റെ പ്രണയം തളിച്ച് ....

ഇതളുകള്‍ പൊഴിക്കതിരിക്കുക
തിരസ്കാരത്തിന്‍റെ
പ്രഹരം നല്‍കി .....

ചതച്ചരച്ചു കൊല്ലാതിരിക്കുക
വേര്‍പിരിയലിന്‍റെ
തീരാവേദന നല്‍കി


2013, ജനുവരി 5, ശനിയാഴ്‌ച

മകളുടെ അച്ഛന്‍


എന്‍റെ അച്ഛനും 
എന്‍റെ മകളുടെ 
അച്ഛനും 
ഒരാളായപ്പോളാണ് 
ഞാന്‍ പലതും 
തിരിച്ചറിഞ്ഞത് 
അച്ഛന്‍റെ  പൊന്നുമ്മകള്‍ക്ക് 
കാമത്തിന്‍റെ 
ചുവയുണ്ടയിരുന്നുവെന്നുവെന്ന് 
കണ്ണിലെ വാത്സല്യത്തില്‍ 
ഒരു കാമഭ്രാന്തന്‍ 
ഒളിഞ്ഞിരുപ്പുന്ടായിരുന്നെന്ന്
കളിക്കാനൊരു പാവ ചോദിച്ചപ്പോ 
ജീവനുള്ളോരു  പാവക്കുട്ടിയെ 
സമ്മാനിക്കുമെന്ന് 
പക്ഷെ  വൈകിപ്പോയിരുന്നു 
അമ്മയുടെ ഭര്‍ത്താവും 
എന്‍റെ ഭര്‍ത്താവും 
ഒരാളായിക്കഴിഞ്ഞിരുന്നു 
എന്‍റെ മകളിന്ന്  കുഴങ്ങുന്നു  
അച്നെന്നാണോ 
അപ്പൂപ്പനെന്നാണോ 
വിളിക്കേന്ടെന്നറിയാതെ.......... 
അമ്മയെന്നാണോ 
ചേച്ചിയെന്നാണോ
വിളിക്കേന്ടെന്നറിയാതെ  .......



2013, ജനുവരി 2, ബുധനാഴ്‌ച

എനിക്ക് നഷ്ടമായത്


എന്‍റെ പ്രണയം
നിന്‍റെ ചുണ്ടുകള്‍ക്ക്
പകര്‍ന്ന ശോണിമ
വലിച്ചൂറ്റിക്കുടിച്ച്
എന്‍റെ ചുംബനം
നിന്‍റെ അധരത്തില്‍
ബാക്കിവച്ച ചൂട്
കവര്‍ന്നെടുത്ത്
രക്തരക്ഷസ്സുകള്‍
നൃത്തം വയ്ക്കുന്നു

ബാക്കിയായ തണുത്തു
മരവിച്ച ഇറച്ചിക്കഷ്ണത്തെ  
കുറ്റി ക്കാട്ടിലെ കഴുക -
നെ റിഞ്ഞു കൊടുത്തു
ഇരുട്ടിന്‍റെ മറവിലൊളിച്ചു
കളിക്കുന്നു ചണ്ടാലന്‍മാര്‍ 

 ഞാന്‍ വീണ്ടെടുത്ത
നിനക്ക് ചുവന്ന
അധരങ്ങളില്ലയിരുന്നു
എന്‍റെ കവിളിനു
ചൂട് പകര്‍ന്നിരുന്ന
നിന്‍റെ നിശ്വാസത്തിന്‍റെ
ചൂടും   എനിക്കു
 നഷ്ടപ്പെട്ടിരുന്നു
ഒരിക്കലും 
വീണ്ടെടുക്കാനാവാതെ 

നീ നാടിന്‍റെ മകളും 
ഇന്നിന്‍റെ പ്രതിഷേധവും 
നാളെയുടെ  നിയമവുമാകുന്നത് 
ഞാന്‍ കണ്ടു നിന്നു 
നിന്‍റെ ശരീരത്തിന്‍റെ 
ചൂട് നഷ്ടമായത് പോലെ 
ചൂടുള്ള വാര്‍ത്ത‍ 
തണുത്ത വാര്‍ത്തയായതും 
ഞാന്‍ കണ്ടു നിന്നു 

പ്രതിഷേധക്കാരുടെ അഗ്നി 
കരിന്തിരി കത്തുന്നതും
ബസ്സ്‌ ചില്ലുകളുടക്കാന്‍ 
പുതിയ വാര്‍ത്തകളുണ്ടാകുന്നതും 
ഞാന്‍ കണ്ടു നിന്നു 
നഷ്ടമെന്നും എനിക്കും 
നിനക്കും മാത്രമായിരുന്നു
നമ്മുടെ സ്വപ്നങ്ങള്‍ക്കയിരുന്നു  






വെള്ള


അലറിക്കരഞ്ഞ മഴയില്‍ 
കളഞ്ഞുപോയെന്‍ 
സീമന്തരേഖയിലെ ചുവപ്പ് 

ചുവപ്പിനെ തപ്പി  
നിറങ്ങളെല്ലാം 
പടിയിറങ്ങിപ്പോയി 


കൂടെയിറങ്ങി 
കണ്മഷിയും ചാന്തുപൊട്ടും 
കുപ്പിവള ക്കിലുക്കങ്ങളും 


എന്‍റെ ചുവപ്പിനെ 
ഒരു വെളുപ്പില്‍ പൊതിഞ്ഞു 
കത്തിച്ചതറിയാതെപോയെല്ലാരും  


വെള്ള നിറം മാത്രം കൂട്ടായി നിന്നു 
എന്‍റെയൊപ്പം 
എന്‍റെ നിര്‍വികാരതക്കു കൂട്ടായ് 







2012, ഡിസംബർ 29, ശനിയാഴ്‌ച

വിട


നീ പോയി 
ഉണങ്ങാത്ത മുറിവുകളും 
ഉറങ്ങാത്ത രാവുകളും 
ബാക്കിയാക്കി 
നീ പോയി 
നിറമുള്ള സ്വപ്നങ്ങളും 
ചോരപുരണ്ട ഓര്‍മകളും 
മാത്രമാക്കി 
നീ പോയി 
പെണ്ണെന്ന പേരും 
ഇരയെന്ന വിളിപ്പേരും 
വലിച്ചെറിഞ്ഞ്
നീ പോയി 
ഉമ്മവച്ച അമ്മയെയും
ഓമനിച്ച അച്ഛനെയും 
തനിച്ചാക്കി 
നീ പോയി 
അച്ഛനും ആങ്ങളയും  
അന്യം നിന്ന  നാട്ടില്‍ നിന്നും 
നീ പോയി 
ആണും പെണ്ണ് ഇല്ലാത്ത 
വേട്ടക്കാരനും ഇരയും ഇല്ലാത്ത 
കാമവും വെറിയും ഇല്ലാത്ത 
മാലാഖമാര്‍ മാത്രമുള്ള 
ലോകത്തേക്ക് 
ഒരു ജന്മം തീര്‍ക്കാനുള്ള വേദന 
ഒരു രാത്രിയില്‍ തീര്‍ത്തു 
നീ വേഗം പറന്നു പോയ്
വിട സോടരീ വിട 
സന്തോഷത്തോടെ വിട 
എനിക്ക് മുന്നേ പറന്ന
നിനക്ക് വിട 
നീ നടന്ന വഴികളില്‍ 
നിന്നെ ചതിച്ച വഴികളില്‍ 
പെടാതെ കണ്ണ് തുറന്നു 
കാത് കൂര്‍പ്പിച്ചു 
നടക്കട്ടെ ഞാന്‍
ഒപ്പം നീയില്ലാതെ 

ഒറ്റയ്ക്ക് 



2012, ഡിസംബർ 28, വെള്ളിയാഴ്‌ച

എന്‍റെ കവിത

എന്‍റെ മനസ്സുരുക്കി 

തുലിക നിറച്ചൊരു 


കവിത എഴുതി


എഴുതിയ താളുകള്‍

കുതിര്‍ന്നു പോയി  

കണ്ണീര്‍പ്പുഴയാല്‍.... 

എന്നിട്ടും താളുകള്‍  

ഉണക്കി ഞാന്‍ 

ചിരി വെയിലാല്‍ ...

ഒരു പാട് മാത്രം 

ബാക്കിയായ്

ഒരു വരിയിലെ 

കണ്ണീര്‍ച്ചാലിന്‍റെ പാട്  

എന്‍റെ ഇന്നലെയുടെ 

സ്മാരകം പോലെ 



2012, ഡിസംബർ 19, ബുധനാഴ്‌ച

ചൂടുള്ള വാര്‍ത്ത


 നീയെനിക്കൊരുപാട് തന്നു 
എന്‍റെ മാനവും ജീവനും 
പെണ്ണെന്ന പേരും ഞാന്‍ 
വിലയായ്‌ തന്നു 
പകരം നീയന്നെ 
യോരിരുമ്പു വടിയാലെന്‍ 
 പിടച്ചില്‍ നിര്‍ത്തി  
എന്‍ ഉയര്‍ന്ന  നിലവിളിയെ 
അടച്ചു പൂട്ടി 
എന്‍റെ ഇറച്ചിക്കഷ്ണങ്ങള്‍ 
പ ങ്കിട്ടെടുത്താര്‍ത്തി മാറ്റി 
എന്‍റെയവശിഷ്ടം
മൊരുകാട്ടില്‍ വലിച്ചെറിഞ്ഞു    
ഒരു രാത്രി കൊണ്ടൊരു 
വാര്‍ത്തയാക്കി 
പത്രത്താളുകളിലെ 
ചൂടുള്ള വാര്‍ത്ത 


Translate