നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ rrenjunair1984@gmail.com .

.

2016, മാർച്ച് 2, ബുധനാഴ്‌ച

പൊതിച്ചോറ്കോഫി വിളികൾക്കിടയിലൂടെ
ഞാൻ തല പൂഴ്ത്തിയ
ബിരിയാണി പാഴ്സലിൽ
പതുക്കെ വന്നു എത്തി നോക്കുന്നു
പൊതിച്ചോറിന്റെ മണം.

കട്ടതൈരും ചമ്മന്തിയും
കടുമാങ്ങയും പിന്നെ
ചോറിനടിയിൽ ആരും കാണാതിലപ്പൊതിയിൽ
ഒളിച്ചിരിക്കും മീൻ വറുത്തതും
തോരനും

പതുക്കെ പതുക്കെ
പാർസൽ ബിരിയാണിയുടെ
മടുപ്പിച്ച രുചിയെ ആട്ടിയോടിച്ചു
അമ്മ രുചിയെ നിറച്ചു തന്നു

പൊതിമണവും അമ്മ രുചിയും
ഓർമകളും കൂട്ടി
ഞാനെന്റെ അത്താഴം
കേമമാക്കി
പതുക്കെ പതുക്കെ
അമ്മ മണത്തിൽ
ചുരുണ്ടുറങ്ങി


വൃദ്ധ സദനത്തിലേക്കുള്ള വഴിഒരു ദിനം കൊണ്ടു
മൂകനാക്കപ്പെട്ടൊരാൾ
നീണ്ടുനിവർന്നൊരോരു
ചാരുകസേരമേൽ
വെളിച്ചമണഞ്ഞു
പോയോരിറയത്ത്
ഇരുട്ടിനെ ഭയമാണവൾക്കെന്നു
പിറുപിറുത്ത്
ഇന്നലെ കത്തിയെരിഞ്ഞ
പ്രിയപത്നി തൻ
ഒരു പിടി ചാരമാം
ചിതയ്ക്കു കൂട്ടിരിപ്പൂ


ഇന്നലെയുയർന്ന
യാർത്തനാദങ്ങളും
പൊട്ടിക്കരച്ചിലും
ചെറുവിതുമ്പലുകളും
ചിതയുടെ കൂടെ
കെട്ടു പോയിരിക്കുന്നു
പകരമുയരുന്നിതാ
പിറുപിറുക്കലുകൾ
ചെറു വാഗ്വാദങ്ങൾ

ഇനിയീവീടാരു നോക്കും
വിൽക്കാം നമുക്കെന്നോതുന്നു
പ്രിയ മകൻ
എൻ പിതാവിനി
പാടത്തു പണിയേണ്ട
വീതം വച്ചോഴിഞ്ഞേക്കെന്നു
പൊൻ മകൾ
പ്രിയ കൂട്ടുകാരെല്ലാം
പുതിയ വൃദ്ധസദനത്തിൽ
മുറിയെടുത്തിരിക്കുന്നെ
ന്നോർമ്മിപ്പിച്ചു മരുമകൾ

മക്കൾ തൻ സ്നേഹമൊരു
സൂചിയായ് തറച്ചുള്ളിലെ
യണപൊട്ടി പുഴയായ്
യൊഴുകുന്നിതാ
അതിലൊരു സങ്കടത്തോണിയിൽ
തുഴഞ്ഞു നീങ്ങുന്നയാൾ
പുതിയ വൃദ്ധസധനത്തിലേക്കുള്ള
വഴിയുമന്വേഷിച്ച്...

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ഒച്ച്

ഒച്ച്
മതിൽ കയറുന്നു
വഴി വരച്ചു വച്ച്

Translate