എന്‍റെ പ്രണയം
നിന്‍റെ ചുണ്ടുകള്‍ക്ക്
പകര്‍ന്ന ശോണിമ
വലിച്ചൂറ്റിക്കുടിച്ച്
എന്‍റെ ചുംബനം
നിന്‍റെ അധരത്തില്‍
ബാക്കിവച്ച ചൂട്
കവര്‍ന്നെടുത്ത്
രക്തരക്ഷസ്സുകള്‍
നൃത്തം വയ്ക്കുന്നു
ബാക്കിയായ തണുത്തു
മരവിച്ച ഇറച്ചിക്കഷ്ണത്തെ
കുറ്റി ക്കാട്ടിലെ കഴുക -
നെ റിഞ്ഞു കൊടുത്തു
ഇരുട്ടിന്‍റെ മറവിലൊളിച്ചു
കളിക്കുന്നു ചണ്ടാലന്‍മാര്‍
ഞാന്‍ വീണ്ടെടുത്ത
നിനക്ക് ചുവന്ന
അധരങ്ങളില്ലയിരുന്നു
എന്‍റെ കവിളിനു
ചൂട് പകര്‍ന്നിരുന്ന
നിന്‍റെ നിശ്വാസത്തിന്‍റെ
ചൂടും എനിക്കു
നഷ്ടപ്പെട്ടിരുന്നു
ഒരിക്കലും
വീണ്ടെടുക്കാനാവാതെ
നീ നാടിന്‍റെ മകളും
ഇന്നിന്‍റെ പ്രതിഷേധവും
നാളെയുടെ നിയമവുമാകുന്നത്
ഞാന്‍ കണ്ടു നിന്നു
നിന്‍റെ ശരീരത്തിന്‍റെ
ചൂട് നഷ്ടമായത് പോലെ
ചൂടുള്ള വാര്‍ത്ത
തണുത്ത വാര്‍ത്തയായതും
ഞാന്‍ കണ്ടു നിന്നു
പ്രതിഷേധക്കാരുടെ അഗ്നി
കരിന്തിരി കത്തുന്നതും
ബസ്സ് ചില്ലുകളുടക്കാന്‍
പുതിയ വാര്‍ത്തകളുണ്ടാകുന്നതും
ഞാന്‍ കണ്ടു നിന്നു
നഷ്ടമെന്നും എനിക്കും
നിനക്കും മാത്രമായിരുന്നു
നമ്മുടെ സ്വപ്നങ്ങള്‍ക്കയിരുന്നു
5 അഭിപ്രായ(ങ്ങള്‍):
good
നമ്മുടെ സ്വപ്നങ്ങള്‍ക്കയിരുന്നു
അതെ നന്മയുടെ വസന്തങ്ങൾക്കും
നഷ്ടമെന്നും എനിക്കും
നിനക്കും മാത്രമായിരുന്നു
നമ്മുടെ സ്വപ്നങ്ങള്‍ക്കയിരുന്നു
ഹൃദയത്തിലേക്ക് പടരുന്ന വേദന
manassin choor akalum
kampanam
chumpanam
:( :(
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ