നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

കുഞ്ഞുണ്ണിയുടെ അമ്പിളി മാമന്‍



കുഞ്ഞുണ്ണി മാമുണ്ണാന്‍ വേണ്ടിയമ്മ 
അമ്പിളിമാമനെ പിടിക്കാന്‍ പോയി 
അയ്യയ്യോ കിട്ടുന്നില്ലെന്നോമനെ 
എന്നു വിലപിച്ചു പാവമമ്മ 

ഒന്നുടെ ചാടി നോക്കെന്‍റെയമ്മേ 
എന്നോതി നില്‍ക്കുന്നു പിഞ്ചു പൈതല്‍ 
ഇല്ലില്ല പറ്റില്ല എന്‍റെയുണ്ണി 
അമ്മക്കതെത്തില്ല എന്‍റെ പൊന്നെ 

എന്നാല്‍ ഞാന്‍ നോക്കട്ടെ എന്റെയമ്മേ 
എന്നോതി കുഞ്ഞുണ്ണി ചാടിയതാ 
ഇല്ലില്ല കിട്ടില്ല ഉണ്ണിക്കുട്ടാ 
മാമുണ്ട് വലുതായി ചാടി നോക്ക് 

കുഞ്ഞുണ്ണി മാമു മുഴുവനുണ്ട്‌ 
കയ്യുംകഴുകിയങ്ങോടി വന്നു 
അപ്പോളോ അമ്പിളിയോളിച്ചിരുന്നു 
മേഘപ്പുതപ്പിന്നടിയില്‍ കേറി



2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

തൊട്ടാവാടി പെണ്ണ്


പെരുമഴയത്ത് മുടി കഴുകി 
വെയിലത്തുണക്കി 
കാത്തിരുന്നൊരു തൊട്ടാവാടി പെണ്ണ്......


touch-me-not waits,

having washed her hair in torrential rain

and dried it in the sun(translated by Anitha varma)






2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

ഒരു കല്യാണക്കഥ


താരകപ്പട്ടു ചേലയുടുത്ത്‌ 
ചന്ദ്രികപ്പൊട്ടും ചൂടി 
ആകാശം പുലരിയെ കാത്തിരുന്നു
കൂട്ടിനായ് ആമ്പല്‍ തോഴിമാരും

വവ്വാല്‍ക്കൂട്ടം കലപില കൂട്ടിയെത്തി 
റാന്തലുമയ് മിന്നമിന്നിക്കുട്ടവും  
കാത്തിരുന്നു കാത്തിരുന്നു 
കൂട്ടിരുന്നവരുരങ്ങിപ്പോയ് 

ആരും കാണാതെ ആകാശം 
പുലരിയെ വരവേറ്റു 
അവനവളുടെ   സീമന്തരേഖയില്‍ 
സുര്യതിലകം ചാര്‍ത്തി 
അവള്‍ സുമഗലിയായി 


നാലുമണിപ്പുവ്

===================
ഉച്ചയുരക്കത്തിന്‍റെ
ആലസ്യം മാറാതെ 
നാലുമണിപ്പുവ്
വിരിയാന്‍ മടിച്ച് നില്‍ക്കുന്നു
ഇളംകാറ്റു തലോടിട്ടും 
ഉറക്കം തുങ്ങിയങ്ങനെ 
ആടിയാടി നിന്നവള്‍ 
സ്കൂള്‍ വിട്ടെത്തിയ 
കുട്ടിപ്പട്ടാളത്തിന്‍ 
കലപില കേട്ട് 
ഞെട്ടിയുണര്‍ന്നു പോയ്‌ 


അമ്പിളിക്കുഞ്ഞ്

=================
കൈക്കുടന്നയില്‍ കോരിയ വെള്ളത്തില്‍
കുടിങ്ങിപ്പോയ്
അമ്പിളിക്കുഞ്ഞ്

ഒരു പുഴ ജനിക്കുന്നു

====================
എന്‍ മുടിതുമ്പിലൂടിറ്റും 
നീര്‍ത്തുള്ളികളൊരു പുഴയായ്
താഴേക്ക്.


.

2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ഉണ്ണിയുടെ ഓര്‍മയ്ക്ക്


അമ്മയുടെ കണ്ണീരും മുറ്റത്തെ മാമ്പഴവും 
പൊഴിഞ്ഞു കൊണ്ടേയിരുന്നു 
ഉണ്ണിയുടെ ഓര്‍മകളില്‍ 

Translate