നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ rrenjunair1984@gmail.com .

.

2013, ജൂൺ 20, വ്യാഴാഴ്‌ച

സൂര്യന്‍ പൊട്ടിച്ച ലഡ്ഡു


മഴത്തണുപ്പില്‍ പുതച്ചുറങ്ങി 
സൂര്യന് മടുത്തു.
ചൂടാക്കാന്‍ വഴിയാലോചിച്ചു 
തല പുകച്ചപ്പോള്‍ 
മനസ്സിലൊരു ലഡ്ഡു പൊട്ടി 
സമ്പത്ത് കാലത്ത് തൈ
പത്ത് നട്ടാല്‍ 
ആപത്ത് കാലത്ത്  
കാ പത്ത് തിന്നാമെന്നു 
മുത്തശ്ശി പറഞ്ഞതത് മനസ്സില്‍കണ്ടു 
കരുതി വെച്ച സൌരോര്‍ജത്തിന്റെ
കാര്യമോര്‍മ്മ വന്നു. 
അത് വെച്ച  പെട്ടി  തുറന്നതെ
സൂര്യനോര്‍മ്മായുള്ള് 
പിന്നെ ആകെയൊരു 
ബഹളമായിരുന്നു .
പെട്ടിയില്‍ നിന്നും 
സൌരോര്‍ജം 
വാണം പോന്ന പോലെ 
പറന്നു ചെന്ന് വീണത്‌ 
കുടുംബ പ്രശ്നത്തിനു 
മധ്യസ്ഥം പറയാന്‍ പോയ 
ചാണ്ടിച്ചായന്‍റെ മടിയിലും .
അപ്പൊളതു വഴി വന്ന ജോര്‍ജുട്ടി 
അതിനെ തോണ്ടി മുറ്റത്ത്
പാട്ടും പാടി കളിക്കുന്ന 
കൊച്ചു പിള്ളയുടെ പുറത്തിട്ടു .
അവിടെക്കിടന്നു പൊട്ടിയ 
അമിട്ടിന്‍റെ ചീള് തെറിച്ചു 
പലര്‍ക്കും പരിക്കേറ്റത്രെ.
ഇതൊക്കെ ഉണ്ടാക്കി വച്ചിട്ട് 
മഴേം തുറന്നു വിട്ടു 
സൂര്യന്‍ പിന്നേം ഉറങ്ങാന്‍ പോയി

2013, ജൂൺ 5, ബുധനാഴ്‌ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -4

പിടി ദ്രവിച്ച മഴു 
പിടിയിടാനീല്ലൊരു 
മരം പോലും ബാക്കി
==================
ഒറ്റയ്ക്കൊരു കളിപ്പന്ത്‌ 
മഴ നനയുന്നു 
കളിയോഴിഞ്ഞ മൈതാനത്ത് 
=========================
വെയില്‍പ്പൂവുകള്‍
പൊഴിഞ്ഞു കിടപ്പൂ 
മരത്തണലില്‍ 
=========================
സൂര്യനുരുകി 
യൊഴുകുന്നു 
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
=========================
കുസൃതിക്കാറ്റ് 
പതിഞ്ഞു പെയ്യുന്ന മഴയെ 
ജലകപ്പഴുതിലൂടകത്തേക്കെറിഞ്ഞ് 
=========================
ചാറ്റല്‍മഴ 
പൊടിമണ്ണില്‍ 
പൂ വിതറി 
=========================
മഴ ചുംബിച്ചുണര്‍ത്തിയെന്‍ 
മടിച്ചു മയങ്ങിയ  
രോമക്കൂട്ടങ്ങളെ 
=========================
പക്ഷി 
കുടഞ്ഞെറിയുന്നു 
പറ്റിപ്പിടിച്ച മഴയെ 
=========================
വെയില്‍ 
മഴപ്പാടുകള്‍ 
മായ്ച്ചു മായ്ച്ചു 
=========================
നിശാഗാന്ധി 
മണംപരത്തുന്നു 
നിലാവൂറ്റിക്കുടിച്ചുന്മത്തയായ്  
=========================
ശവക്കല്ലറ 
മരിച്ച ഇലകള്‍-
ക്കിടയില്‍  മറഞ്ഞ്   

=========================
മഴ 
നിറം മങ്ങിയ ഓടുകളെ 
മുത്തി മുത്തി ചുവപ്പിച്ച് 2013, ജൂൺ 3, തിങ്കളാഴ്‌ച

ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍

ഇരുട്ടില്‍
തിളങ്ങുന്നൊരു 
ചെന്നായ് തന്‍ കണ്ണുകള്‍ 
ഇളം മാംസം 
കണ്ട ഉണ്മാദത്താല്‍ .....

അമ്മച്ചൂടില്‍ ഒട്ടിമയങ്ങും 
കുഞ്ഞുപൈതലെ 
കടിച്ചെടുത്ത് 
കുടഞ്ഞെറിഞ്ഞു 
രക്തമൂറ്റിക്കുടിച്ചു 
ഒരു ചെറുമിടുപ്പ് 
ബാക്കിയാമിളം ദേഹം 
കാട്ടിലെറിഞ്ഞു 
ചിറിനക്കിത്തുടച്ചു 
നടന്നകലുന്നാ 
ചെന്നായ്  ......

പിറ്റത്തെ പകലില്‍
ആട്ടിന്‍ തോലണിഞ്ഞു  
കണ്ണീരോഴുക്കാന്‍ 

Translate