ഇരുട്ടില്‍
തിളങ്ങുന്നൊരു
ചെന്നായ് തന്‍ കണ്ണുകള്‍
ഇളം മാംസം
കണ്ട ഉണ്മാദത്താല്‍ .....
അമ്മച്ചൂടില്‍ ഒട്ടിമയങ്ങും
കുഞ്ഞുപൈതലെ
കടിച്ചെടുത്ത്
കുടഞ്ഞെറിഞ്ഞു
രക്തമൂറ്റിക്കുടിച്ചു
ഒരു ചെറുമിടുപ്പ്
ബാക്കിയാമിളം ദേഹം
കാട്ടിലെറിഞ്ഞു
ചിറിനക്കിത്തുടച്ചു
നടന്നകലുന്നാ
ചെന്നായ് ......
പിറ്റത്തെ പകലില്‍
ആട്ടിന്‍ തോലണിഞ്ഞു
കണ്ണീരോഴുക്കാന്‍
2 അഭിപ്രായ(ങ്ങള്‍):
കാലികമായ രചന,
പക്ഷെ ഇത് ഇതിലും നന്നായി പറയാൻ കഴിയും താങ്കൾക്ക്,
പുറത്തേക്ക് ഇറങ്ങി ചിന്തിക്കുക കവിത വരും
നന്ദി ഷാജു .. ഞാന്‍ ശ്രമിക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ