എന്റെ കാഴ്ച മറച്ചു
കണ്ണില്‍ കുടുങ്ങിക്കിടക്കുന്നു
നിന്റെ മുഖം
കണ്ണടച്ചാലും തുറന്നാലും
അതങ്ങനെ കുടുങ്ങിക്കിടന്നു
പുറത്താക്കാനവാതെ
ആ കാഴ്ചയില്‍ തുടങ്ങി
അതിലവസനിച്ചുവെന്‍
ദിനങ്ങള്‍
രാത്രിയില്‍ നിദ്ര വന്നു
കണ്ണിനെ താഴിട്ടുപൂട്ടി
നീ കണ്ണില്‍ നിന്നിറങ്ങി
എന്‍ നെഞ്ചില്‍ തലചായ്ച്ചുറങ്ങി
പുലരിയില്‍ വീണ്ടുമെന്‍
കണ്ണിലെ കാഴ്ച മറയ്ക്കുവാന്‍