നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ജനുവരി 23, ബുധനാഴ്‌ച

വെയില്‍


വെയില്‍ വലിച്ചൂറ്റി
കുടിക്കുന്നു പുഴയെ
മഴയായ് പെയ്തിറങ്ങാന്‍
അരുതേ എന്ന് നിലവിളിച്ചു
പിടയുന്നൊരു പാവം പുഴ

പുഴയുടെ നിലവിളി
കേട്ടിട്ട് കേട്ടില്ലെന്നു
നടിച്ചു മഴമോഹത്തല്‍
ബധിരനായ വെയില്‍
ആഴ്ത്തിയിറക്കി
ചുട്ടു പഴുത്ത ദ്രംഷ്ടകള്‍
പുഴയുടെ
നിറഞ്ഞ മാറിലേക്ക്‌

പുഴ ഞരമ്പുകളെ
പൊട്ടിച്ചെറിഞ്ഞു
അവസാന തുള്ളിയും
ഊറ്റിക്കുടിച്ചു
 മഴമോഹം  കൊണ്ട്
 ഉന്‍മാദിയായ
വെയില്‍ കൊലച്ചിരി
ചിരിക്കുന്നു

ബാക്കി വച്ചില്ല
പുഴയുടെ ഒരിറ്റു
കണ്ണീര്‍ പോലും

തുള്ളികളെല്ലാം വലിചൂറ്റി
പുതുമഴയവാന്‍ കാത്ത്
മരിച്ച പുഴയുടെ
ഉണങ്ങിയ മാറില്‍
മയങ്ങിക്കിടന്ന വെയിലിനെ
തേടി വന്നു
പ്രതികാര ദാഹവുമായൊരു
 പേമാരി
അമ്മപ്പുഴയുടെ മരണത്തിന്നു
കണക്കു ചോദിയ്ക്കാന്‍

വിഴുങ്ങി ക്കളഞ്ഞു പേമാരി
വെയിലിനെ
കൂടെ കൊടുത്തു
വെയില്‍ വിഴുങ്ങിയ
അമ്മപ്പുഴക്ക്‌ പുനര്‍ജ്ജന്മം






3 അഭിപ്രായ(ങ്ങള്‍):

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പുഴകൾ ഇനി എന്ന് പുനർജനിക്കും!!
ആശംസകൾ

കൊമ്പന്‍ പറഞ്ഞു...

ഇത് പ്രക്രതി യുടെ കാല ചക്രം അത് കറങ്ങി കൊണ്ടേ ഇരിക്കും
ആ പ്രക്രിയയില്‍ നാം കൈ കടത്തുമ്പോള്‍ മാത്രം അതില്‍ ചലന വെത്യാസം ഉണ്ടാവുന്നു

ajith പറഞ്ഞു...

അമ്മപ്പുഴകള്‍ പുനര്‍ജനിക്കട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate