എനിക്കൊരു
മുഖം വേണം
ഉയര്‍ത്തിപ്പിടിക്കാന്‍
ഒരുങ്ങി നടക്കാന്‍
ഉണ്ടായിരുന്നത്
മോശമായിപ്പോയ്
ഒരു പ്രണയദിനത്തില്‍ ....
ഞാനൊരു ഇരയായ നാളില്‍
തുറന്നു കാണിക്കാന്‍
പറ്റാത്ത വിധം
മൂടപ്പെട്ടെന്‍ മുഖം
ആ നാള് മുതല്‍ ...
ഇരയുടെ മുഖമെങ്ങനെ
വെളിച്ചം കാണും ..
ഇരയുടെ പേരെങ്ങനെ
പുറത്ത് പറയും
അവളോരിര മാത്രമാണ്
പേരില്ലാത്തവള്‍
മുഖമില്ല ത്തവള്‍
അവളുടെ പേരും
മുഖവും കീറിക്കളഞ്ഞവര്‍
വാഴുന്ന ലോകത്ത്
അവളിനി പേരില്ലാതെ
മുഖമില്ലാതെ ............
2 അഭിപ്രായ(ങ്ങള്):
ഇന്ന് കുറേ മുഖമൂടികൾ മാത്രം
ആശംസകൾ
പേരില്ലാത്തവര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ