നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, മേയ് 3, വെള്ളിയാഴ്‌ച

എന്നാലുമെന്‍റെ മഴപ്പെണ്ണേ

ആശകളായിരം  തന്നിട്ട് 
ഒരു വടക്കന്‍ കാറ്റിനെ 
കണ്ടപ്പോ നീ 
കൂടെയിറങ്ങിപ്പോയല്ലോ 
എന്‍റെ മഴപ്പെണ്ണേ 


നിന്‍റെ മഴ മുത്തം 
കിട്ടാന്‍ ആകാശത്തേക്ക് 
നോക്കി  നിന്ന 
എന്നെ പൊടിമണ്ണില്‍ 
കുളിപ്പിച്ചിട്ടാണല്ലോടി 
ആ കള്ളക്കാറ്റ്
നിന്‍റെ കയ്യും പിടിച്ചു 
കൊണ്ട് പോയത്  


എന്നിട്ടും നീയാ 
സഹ്യനെ കണ്ടപ്പോ 
കാറ്റിനെ കളഞ്ഞു 
അവന്‍റെ കൂടെ പോയിന്നു 
കേട്ടൂല്ലൊ 

പിന്നെയും   അവിടെ
ഇടിയും മിന്നലുമൊക്കെ 
കാണിച്ചു നീയെനിക്ക് 
പിന്നെയുമാശ തരുവാണല്ലോ 
കള്ളിപ്പെണ്ണേ  

3 അഭിപ്രായ(ങ്ങള്‍):

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എനിട്ടും നിന്നെയുംകാത്ത് ഈ കവലയിൽ എത്രയോ ലോലന്മാർ :)

റിയാസ് ടി. അലി പറഞ്ഞു...

ലളിതം, മനോഹരം...
ആശംസകള്‍ ...

Sangeeth vinayakan പറഞ്ഞു...

ഈ 'പെണ്ണ്' ഇങ്ങനെയാണ് എന്ന് കരുതിയാല്‍ മതി.. ആശിപ്പിച്ചു കൊണ്ടേയിരിക്കും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate