===================
ഉച്ചയുരക്കത്തിന്‍റെ
ആലസ്യം മാറാതെ
നാലുമണിപ്പുവ്
വിരിയാന്‍ മടിച്ച് നില്‍ക്കുന്നു
ഇളംകാറ്റു തലോടിട്ടും
ഉറക്കം തുങ്ങിയങ്ങനെ
ആടിയാടി നിന്നവള്‍
സ്കൂള്‍ വിട്ടെത്തിയ
കുട്ടിപ്പട്ടാളത്തിന്‍
കലപില കേട്ട്
ഞെട്ടിയുണര്‍ന്നു പോയ്
.
2012 ഒക്‌ടോബർ 29, തിങ്കളാഴ്‌ച
2012 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച
രാത്രി മഴ
പാതി തുറന്ന ജനല്‍പ്പാളിയിലുടെ
ക്ഷണിക്കാത്ത അതിഥിയായെത്തി
രാത്രി മഴ
എന്നോട് കലപില പറഞ്ഞും ഉമ്മവച്ചും
ഉറക്കം കളഞ്ഞു
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍
വീണ്ടുമെന്‍ മിഴികളില്‍
ഉറക്കം മടങ്ങവേ
വന്നതാ സുര്യന്‍
പേടിച്ചോടി മറഞ്ഞു മഴ
കൂടെ എന്നുറക്കവും
മഴത്തുള്ളിക്കുഞ്ഞുങ്ങളും
2012 ഒക്‌ടോബർ 17, ബുധനാഴ്‌ച
തുലാമഴ
ആദിത്യന്‍ കാര്‍മേഘപ്പുതപ്പിനടിയിലോളിച്ചു
അവനെ കാണാതെ തുലാമഴ ഉറക്കെ കരഞ്ഞു
അത് കാണാനാവാതെ കുഞ്ഞുപൂചെടി തല താഴ്ത്തി
2012 ഒക്‌ടോബർ 15, തിങ്കളാഴ്‌ച
മംഗല്യം
ഇന്ന് ത്രിസന്ധ്യയില്‍
ആകാശപ്പെന്നിനു മംഗല്യം
സുര്യതാലി ചാര്‍ത്തും കടല്‍പയ്യെന്‍
സന്ധ്യ പെണ്ണ് കുണുങ്ങിക്കുണുങ്ങി വന്നു
തോഴിയെ ചമയിക്കുവാന്‍
മഴവില്ല് മാലയിട്ടു
താരക മുക്കുത്തിയണിഞ്ഞു
ചെമ്പട്ട് ചേലയണിഞ്ഞു
വന്നു നവവധു
പടം പിടിക്കാന്‍ മിന്നല്‍പ്പയ്യന്‍
വാദ്യമെലവുമയ്
വെള്ളിടിയും സംഘവും
മേഘതുണ്ട് മുത്തുക്കുട പിടിച്ചു
അമ്മമഴ ആശിര്‍വദിച്ചു
കടല്‍പയ്യെന്‍ കൈപിടിച്ചുകൊണ്ടുപോയ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)

.jpg)
.jpg)


