.
2012 നവംബർ 16, വെള്ളിയാഴ്‌ച
കരച്ചിലിന്‍റെ പാടുകള്‍
വിണ്ണിന്‍ വിതുമ്പലില്‍
പൊടിഞ്ഞൊരു കണ്ണുനീര്‍
എന്‍ ജനല്‍പാളിയില്‍
ഒഴുകിയങ്ങില്ലാതെയായ്..
അത് തീര്‍ത്ത പാടുകള്‍
നോക്കി ഞാനിരിക്കവേ
വന്നുവൊരു പൊന്‍വെയില്‍
കൊണ്ടുപോയാ പാടുകളും ...
2012 നവംബർ 15, വ്യാഴാഴ്‌ച
നവംബറിലെ പ്രഭാതം
മഞ്ഞിന്‍ പുതപ്പു മൂടിഉണരാന് മടിച്ചുനവംബറിന് പ്രഭാതംകൂട്ടായി ഞാനുംഒരുപുഴുവിന്പ്യുപ്പയെപ്പോലെകമ്പിളിപ്പുതപ്പിനടിയില്ചുരുണ്ടുകൂടിയങ്ങനെ ...അമ്മയുടെ സുപ്രഭാതംമുഴങ്ങുന്നു കാതില്കൂടെ അച്ചന്‍ ശകാരവുംഒന്നും കേള്ക്കാതെഞാന്ഇറങ്ങിപ്പോയ്ഒരുസുഖസുഷുപ്തിയിലേക്ക് .............
2012 നവംബർ 8, വ്യാഴാഴ്‌ച
അമ്മ
അമ്മ എന്നില്‍
നന്മയുടെ വിത്ത് മുളപ്പിച്ചു
അതിനു സ്നേഹം കൊണ്ട്
കരുത്തേകി
ആ മരം വളര്‍ന്നു
വട വൃക്ഷമായി
അനേകര്‍ക്ക് തണലായി ....
അപ്പോളേക്കും എന്നമ്മ
വെയിലേറ്റു
തളര്‍ന്നു പോയിരുന്നു ....
എഴുന്നെല്‍ക്കനവാതെ ............
2012 നവംബർ 3, ശനിയാഴ്‌ച
കളിയാട്ടക്കാലം
കാവുകളുണരുകയായ്
കൂടെ ചെണ്ടമേളവും
കാല്‍ ചിലമ്പുകളും
photo: Dileep narayanan https://www.facebook.com/dileeptkpr
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)






