ജീവിതത്തില്‍ എനിക്ക് പല പരീക്ഷണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്എനിക്ക് ജയിക്കാന്‍ പ്രയാസമുള്ള പല പരീക്ഷണങ്ങളെയും അതിജീവിചിട്ടുമുണ്ട് ...തോറ്റു പോകും എന്ന് തോന്നുന്ന നിമിഷങ്ങളില്‍ ഞാന്‍ എന്നെ തന്നെ ഓര്‍മിപ്പിക്കും ..ഈ തോല്‍വിക്ക് പകരം ഒരു വലിയ വിജയം കാത്തിരിപ്പുണ്ട് എന്ന് ..അതെനിക്ക് വീണ്ടും മത്സരിക്കാനുള്ള ഉര്ര്‍ജ്ജം തരും ...ഞാനീ ജീവിതത്തെ സ്നേഹിക്കുന്നു ...പോരാടി ഉള്ള ജീവിതത്തിനെ സുഖമുള്ളൂ ...തണുത്ത ജീവിതം ഞാന്‍ വെറുക്കുന്നു ....ഞാന്‍ നിന്നെ സ്നേഹിക്കുന്നു ജീവിതമേ ..തുടരാം നമുക്കീ പോരാട്ടം........:-D
.
2012, നവംബർ 20, ചൊവ്വാഴ്ച
ഞാന്‍ നിന്നെ സ്നേഹിക്കുന്നു ജീവിതമേ ..
2012, നവംബർ 19, തിങ്കളാഴ്‌ച
ഗാസ കരയുകയാണ്
ഇരുട്ടുലും തീത്പ്പുന്ന
തോക്കുകള്‍
ഉയരുന്ന നിലവിളികള്‍
കരിയുന്ന മൊട്ടുകള്‍
ജയിച്ചവന്‍റെ അട്ടഹാസം
ഗാസ കരയുകയാണ്
ഒഴുക്കാന്‍ കണ്ണീരില്ലാതെ
നിശബ്ദമായ് ..........
നിര്‍ത്തൂ ഈ മത്സരം
ജയിക്കുമ്പോള്‍ നീ നേടുക
ഒരു ശ്മശാനം മാത്രം
അതിനു വേണ്ടി
കരിച്ചു കളയരുത്
പൂമൊട്ടുകളെ
നാളെയുടെ വസന്തങ്ങളെ ..
...............................................രഞ്ജു
2012, നവംബർ 17, ശനിയാഴ്‌ച
2012, നവംബർ 16, വെള്ളിയാഴ്‌ച
എന്‍റെ കൂട്ടുകാരി
നിന്‍ നീല മിഴിയില്‍
നിറയുന്ന നീരില്‍
എന്നിലെ പ്രണയം
തളിര്‍ത്തു വീണ്ടും
എന്‍ പ്രണയത്തിലെ
രാജകുമാരി നീ
എന്നിലെ പൂക്കളെ
തൊട്ടുണര്‍ത്തി
നീയെന്‍ വെളിച്ചമായ്
നീയെന്നഭയമായ്
എന്നുമെന്‍ ചാരത്തു-
ണര്‍ന്നിരിപ്പൂ ..
രാജകുമാരനായ്
ഞാന്‍ വാണ കാലം
ഏറെയായ് ബന്ധുക്കളെ-
ന്‍റെ ചുറ്റും
ഒന്ന് ഞാന്‍ വീണപ്പോള്‍
എല്ലാരും മാഞ്ഞുപോയ്
നീ മാത്രം എന്‍ ചാരെ
ബാക്കിയായി .........
സഖി നീ മാത്രം എന്‍ ചാരെ ബാക്കിയായി
കരച്ചിലിന്‍റെ പാടുകള്‍
വിണ്ണിന്‍ വിതുമ്പലില്‍
പൊടിഞ്ഞൊരു കണ്ണുനീര്‍
എന്‍ ജനല്‍പാളിയില്‍
ഒഴുകിയങ്ങില്ലാതെയായ്..
അത് തീര്‍ത്ത പാടുകള്‍
നോക്കി ഞാനിരിക്കവേ
വന്നുവൊരു പൊന്‍വെയില്‍
കൊണ്ടുപോയാ പാടുകളും ...
2012, നവംബർ 15, വ്യാഴാഴ്‌ച
നവംബറിലെ പ്രഭാതം
മഞ്ഞിന്‍ പുതപ്പു മൂടിഉണരാന് മടിച്ചുനവംബറിന് പ്രഭാതംകൂട്ടായി ഞാനുംഒരുപുഴുവിന്പ്യുപ്പയെപ്പോലെകമ്പിളിപ്പുതപ്പിനടിയില്ചുരുണ്ടുകൂടിയങ്ങനെ ...അമ്മയുടെ സുപ്രഭാതംമുഴങ്ങുന്നു കാതില്കൂടെ അച്ചന്‍ ശകാരവുംഒന്നും കേള്ക്കാതെഞാന്ഇറങ്ങിപ്പോയ്ഒരുസുഖസുഷുപ്തിയിലേക്ക് .............
2012, നവംബർ 8, വ്യാഴാഴ്‌ച
അമ്മ
അമ്മ എന്നില്‍
നന്മയുടെ വിത്ത് മുളപ്പിച്ചു
അതിനു സ്നേഹം കൊണ്ട്
കരുത്തേകി
ആ മരം വളര്‍ന്നു
വട വൃക്ഷമായി
അനേകര്‍ക്ക് തണലായി ....
അപ്പോളേക്കും എന്നമ്മ
വെയിലേറ്റു
തളര്‍ന്നു പോയിരുന്നു ....
എഴുന്നെല്‍ക്കനവാതെ ............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)