നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2012, നവംബർ 16, വെള്ളിയാഴ്‌ച

എന്‍റെ കൂട്ടുകാരി


നിന്‍ നീല മിഴിയില്‍ 
നിറയുന്ന നീരില്‍ 
എന്നിലെ പ്രണയം 
തളിര്‍ത്തു വീണ്ടും

എന്‍ പ്രണയത്തിലെ 
രാജകുമാരി നീ
എന്നിലെ പൂക്കളെ 
തൊട്ടുണര്‍ത്തി 

നീയെന്‍ വെളിച്ചമായ് 
നീയെന്നഭയമായ്
എന്നുമെന്‍ ചാരത്തു-
ണര്‍ന്നിരിപ്പൂ ..

രാജകുമാരനായ് 
ഞാന്‍  വാണ കാലം 
ഏറെയായ്‌ ബന്ധുക്കളെ- 
ന്‍റെ ചുറ്റും 

ഒന്ന് ഞാന്‍ വീണപ്പോള്‍ 
എല്ലാരും മാഞ്ഞുപോയ് 
നീ മാത്രം എന്‍ ചാരെ   
ബാക്കിയായി  .........
സഖി നീ മാത്രം എന്‍ ചാരെ ബാക്കിയായി 

1 അഭിപ്രായ(ങ്ങള്‍):

ഷൈജു.എ.എച്ച് പറഞ്ഞു...

ഒന്ന് ഞാന്‍ വീണപ്പോള്‍
എല്ലാരും മാഞ്ഞുപോയ്
നീ മാത്രം എന്‍ ചാരെ
ബാക്കിയായി .........
സഖി നീ മാത്രം എന്‍ ചാരെ ബാക്കിയായി ,,,
വളരെ ശരിയാണ്....

മനസ്സ് കൊണ്ട് സ്നേഹിച്ച പ്രിയ പത്നി (ഭാര്യയും കൂട്ടുകാരി തന്നെ) മാത്രമേ അപ്പോള്‍ കാണൂ...

ഇതു വീഴ്ചയിലും.....


ഭാവുകങ്ങള്‍ നേരുന്നു....സസ്നേഹം

www.ettavattam.blogspot.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate