നമ്മുടെ പ്രണയം
ഒരു വിടപറച്ചിലില്‍
ഒടുങ്ങിയപ്പോളും
എനിക്ക് നിന്നില്‍
വിരിഞ്ഞ മൊട്ടുകളെ
പങ്കു വച്ചപ്പോളും
കൈമാറിയ
സമ്മാനങ്ങള്‍
തിരിച്ചേല്‍പ്പിച്ചപ്പോളും
ഫെയിസ് ബുക്കിലെ
സ്റ്റാറ്റസ് അപ്ഡേറ്റ്
ചെയ്തപ്പോളും
നമ്മുടെ വീട് എന്‍റെ
വീടായപ്പോളും
ഒന്ന് മാത്രം നീ
ബാക്കി വച്ചുപോയി
എന്‍റെ ഹൃദയത്തില്‍
സൂക്ഷിച്ച നിന്‍റെ മുഖം
ഓരോ തവണ
മായിച്ചപ്പോഴും
കൂടുതല്‍ തെളിമയോടെ
മായിക്കാനാവാതെ
വലിച്ചെറിയാനാവാതെ
അതവിടെ തറഞ്ഞു കിടന്നു
ഞാനും പ്രണയിച്ചിരുന്നു
എന്നെന്നെ ഓര്‍മിപ്പിക്കാന്‍