അലറിക്കരഞ്ഞ മഴയില്‍
കളഞ്ഞുപോയെന്‍
സീമന്തരേഖയിലെ ചുവപ്പ്
ചുവപ്പിനെ തപ്പി
നിറങ്ങളെല്ലാം
പടിയിറങ്ങിപ്പോയി
കൂടെയിറങ്ങി
കണ്മഷിയും ചാന്തുപൊട്ടും
കുപ്പിവള ക്കിലുക്കങ്ങളും
എന്‍റെ ചുവപ്പിനെ
ഒരു വെളുപ്പില്‍ പൊതിഞ്ഞു
കത്തിച്ചതറിയാതെപോയെല്ലാരും
വെള്ള നിറം മാത്രം കൂട്ടായി നിന്നു
എന്‍റെയൊപ്പം
എന്‍റെ നിര്‍വികാരതക്കു കൂട്ടായ്