നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2012, ഡിസംബർ 10, തിങ്കളാഴ്‌ച

ചാനല്‍ക്കണ്ണുകള്‍

ഒരു കഴുകന്‍ കൊത്തിവലിച്ചവളെ

നൂറു കണ്ണുകള്‍ കൊത്തിവലിക്കുന്നു 


ചാനല്‍ക്കണ്ണുകള്‍

2012, ഡിസംബർ 8, ശനിയാഴ്‌ച

ഞാന്‍


എന്നിലെ എന്നെക്കാളും നിനക്കിഷ്ടം
നിന്നിലെ എന്നെയായിരുന്നു
എന്നിലെ ഞാന്‍ വിരുപനും
വിവരമില്ലത്തവനുമായിരുന്നു
നിന്നിലെ ഞാനോ സുമുഖനും
സുന്ദരനും സല്‍ഗുണസമ്പന്നനുമായിരുന്നു
നീയെന്നെ നിന്നിലെ ഞാനാക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു
ഞാന്‍ എന്നിലെ ഞാനിലേക്ക്
വഴുതി മാറിക്കൊണ്ടും
കാട്ടുകുരങ്ങിനെപ്പോലെയെന്‍ മനം
ചാടിക്കൊണ്ടിരുന്നു..
എന്നിലെ എന്നിലേക്കും
നിന്നിലെ എന്നിലേക്കും
ചാടിച്ചാടി എനിക്കറിയാതെയായി
ഇതിലേതാണ് ഞാനെന്നു
കുരങ്ങുകളി മടുത്തു
നീ പിരിഞ്ഞുപോയപ്പോള്‍ 
എനിക്കെന്നെത്തന്നെ നഷ്ടമായി
ഞാന്‍ ഞാനല്ലാതെയായി 



2012, ഡിസംബർ 5, ബുധനാഴ്‌ച

ഒരു രാത്രിയുടെ രാജകുമാരന്‍

രാവിന്‍ നിശബ്ദതയെ 
കീറിമുറിച്ചൊരു 
ചീവീടിന്‍  നിലവിളി 
അതില്‍ മുറിഞ്ഞെന്‍
സ്വപ്നവും 
സ്വപ്നലോകവും 
മാഞ്ഞു പോയ്‌ 
മായക്കാഴ്ചകള്‍ 
മുറിഞ്ഞ സ്വപ്നത്തിലെ 
രാജകുമാരനും 
മുറിയാത്ത ജീവിതത്തിലെ 
ദരിദ്രനും 
ഞാന്‍ തന്നെയനെന്നുള്ള 
യാഥാര്‍ത്യതിലേക്കു 
എന്നെ മടക്കിയ ചീവേടെ 
വെറുക്കുന്നു ഞാന്‍ നിന്നെ 
തിരികെത്തരൂ നീ 
എനിക്കന്യമാക്കിയ 
മായക്കഴ്ച്ചകളെ 
ജീവിച്ചോട്ടെ ഞാനതില്‍ 
ഒരു രാത്രിയുടെ മാത്രം 
രാജകുമാരനായി 


നീ


പോകു നീ ദൂരെ 
മാറി പോകു 
നീ ഒരു 
ഇത്തിള്‍കണ്ണിപോലെ 
നിന്‍റെ ഓര്‍മ്മകള്‍ 
ശ്വാസം മുട്ടിക്കുന്നു 
ചുറ്റിവരിയുന്നു 
ഭ്രാന്ത് പിടിപ്പിക്കുന്നു 
പോകു ദൂരെ പോകു 
ഇറക്കി വിട്ടിട്ടും 
നീയെന്തിനു വന്നു വീണ്ടും 
വിളിക്കാത്ത വിരുന്നുകാരിയെ 
പോലെ എന്‍റെ മനസ്സില്‍ 
തന്ന വാക്ക് തെറ്റിച്ചു കോണ്ടു.........
പറഞ്ഞിരുന്നില്ലേ നീ
ഇനി വരില്ലെന്ന് 
എന്നിട്ടുമെന്തേ 
എന്‍റെ രാത്രികളെ
പകലുക ളാക്കി നീ
എന്‍റെ ഉറക്കം കവര്‍ന്നു നീ 
പട്ടു മെത്തയില്‍ മുള്ളുകള്‍ നിറച്ചെന്നെ 
കുത്തി നോവിക്കുന്നു 
കുടെയുള്ള ഭാര്യയെ 
നോക്കാതെ എന്‍റെ കണ്ണുകള്‍ 
നിന്നെ തിരഞ്ഞു കൊണ്ടിരുന്നു
എന്‍റെ മനസ്സ് നിന്‍റെ ഓര്‍മകളില്‍ 
പിടഞ്ഞു കൊണ്ടിരുന്നു 
എനിക്കുതായി ഒന്നുമില്ല.........
എല്ലാം നേടിയെന്നഹകരിക്കുംമ്പോളും
ഒന്നുമില്ലത്തവനായി ഞാന്‍ .....
നിന്‍റെ കണ്ണുകള്‍ 
നിന്‍റെ പുഞ്ചിരി 
നിന്‍റെ നനുനനുത്ത വിരലുകള്‍ 
നിന്‍റെ ഓര്‍മ്മകള്‍ എല്ലാം 
ഒരു കഴുകനെ പോലെ 
എന്നെ പിന്തുടരുന്നു 
ഓടി ഓടി മടുത്തു ഞാന്‍ 
ആട്ടി അകറ്റാന്‍  നോക്കി ഞാന്‍ 
പക്ഷെ വീണ്ടും വീണ്ടും 
വിരുന്നു വരുന്നു നീ 
വിളിക്കാത്ത അതിഥിയെപ്പോലെ 

2012, നവംബർ 27, ചൊവ്വാഴ്ച

നൂല്‍ മഴ


നൂല്‍ മഴക്കിടയിലൂടെ 
സുര്യന്‍ എത്തിനോക്കി 
നാണിച്ചൊരു ചെമ്പരത്തി



2012, നവംബർ 26, തിങ്കളാഴ്‌ച

നീയൊരു മരീചിക

നീയെന്നെ ബന്ധനസ്ഥനാക്കിയിരിക്കുന്നു
നിന്‍റെ ചിരിയാല്‍  നിന്‍റെ മൊഴികളാല്‍ 
നീയെന്നെ കുരുക്കിയിട്ടിരിക്കുന്നു 
അഴിക്കാനാവാത്ത  ബന്ധനം 
വലക്കുള്ളില്‍ കുരുങ്ങിയ 
മത്സ്യത്തെ പോലെ ഞാന്‍ 
പിടഞ്ഞു കൊണ്ടേയിരുന്നു 
നിന്റെയൊരു ചിരിക്കു വേണ്ടി 
ഒരു മൊഴിക്ക് വേണ്ടി 
നീയെന്നുമൊരു മരീചികയായിരുന്നു 
അതിനു പിന്‍പേ ദാഹാര്ത്തനായി
ഞാന്‍ അലഞ്ഞുകൊന്ടെയിരുന്നു 
പിടി തരാതെ  നീ വഴുതി മാറിക്കൊണ്ടും
നീയെന്റെ സിരകളില്‍ ഭ്രാന്തമായൊരു 
ലഹരിയായ് പടര്‍ന്നു കയറി 
അത് തന്ന വിഭ്രാന്തിയില്‍ 
ഞാന്‍ സ്വപ്ന കൊട്ടാരങ്ങള്‍ 
പണിതു കൊണ്ടിരുന്നു 
പണി തീര്‍ന്നപ്പോള്‍ 
ആള്‍പ്പാര്‍പ്പില്ലാത്ത  
ഭാര്‍ഗവീനിലയങ്ങളാകാന്‍
വിധിക്കപ്പെട്ട കൊട്ടാരങ്ങള്‍ ..........



എന്‍റെ പ്രണയം


നിന്‍റെ കണ്ണിലെ തിളക്കം
എന്‍റെയുള്ളിലെ പ്രതീക്ഷ
വിരിയുകയായ് ഒരു പ്രണയം..
നിന്‍റെ കണ്ണുകളിലെ തിളക്കം
കൂടിക്കൊണ്ടിരുന്നു
എന്‍റെ പോക്കറ്റ്
കാലിയയിക്കൊണ്ടും..
ആ തിളക്കത്തില്‍
മങ്ങിപ്പോയ്
എന്‍റെ ബുദ്ധിയും
വിവേകവും
പിന്നെടെപ്പോലോ 
ആ തിളക്കവും 
മങ്ങാന്‍ തുടങ്ങി
എന്‍റെ പ്രതീക്ഷയും
കെടാന്‍ തുടങ്ങിയ പ്രതീക്ഷയെ
ഊതിക്കത്തിക്കാന്‍
എന്‍റെ പോക്കറ്റിലെ
ചില്ലരത്തുട്ടുകള്‍ക്ക്
 ശക്തിയില്ലായിരുന്നു.............


Translate