
നീയെനിക്കൊന്നുമേ തന്നീല
നിന്റെ പുഞ്ചിരി പോലും
നിന്റെ യവ്വനം നീ ദാനം ചെയ്തു
നിന്റെ പത്നീ പദം നീ പങ്കു വച്ചു
അതിലൊരു പങ്കു പോലും നീയെനിക്ക് തന്നില്ല .
പറയു ........ ഞാന്‍ നിനക്കാരായിരുന്നു?
നിന്റെ ഓടക്കുഴാല് വിളി ഗോപികമാര്‍ക്ക് സ്വന്തം
നിന്റെ പാദസേവ ഭക്തര്‍ക്ക് സ്വന്തം
നിന്റെ നാമധൈയം മീരക്ക് സ്വന്തം
പരയൂ...... ഞാന്‍ നിനക്കാരായിരുന്നു?
ഓ ഞാന്‍ നുണ പറയരുതല്ലോ ......
നീ നിന്റെ ഓര്‍മ്മകള്‍ എനിക്ക് തന്നുവല്ലോ
അതുമായി നിന്റെ രാധ എന്നുമുണ്ടാകും
ഒരു മുരളി ഗാനത്തിന്നു കാതോര്‍ത്തു കൊണ്ടു .........
നിന്റെ പുഞ്ചിരി പോലും
നിന്റെ യവ്വനം നീ ദാനം ചെയ്തു
നിന്റെ പത്നീ പദം നീ പങ്കു വച്ചു
അതിലൊരു പങ്കു പോലും നീയെനിക്ക് തന്നില്ല .
പറയു ........ ഞാന്‍ നിനക്കാരായിരുന്നു?
നിന്റെ ഓടക്കുഴാല് വിളി ഗോപികമാര്‍ക്ക് സ്വന്തം
നിന്റെ പാദസേവ ഭക്തര്‍ക്ക് സ്വന്തം
നിന്റെ നാമധൈയം മീരക്ക് സ്വന്തം
പരയൂ...... ഞാന്‍ നിനക്കാരായിരുന്നു?
ഓ ഞാന്‍ നുണ പറയരുതല്ലോ ......
നീ നിന്റെ ഓര്‍മ്മകള്‍ എനിക്ക് തന്നുവല്ലോ
അതുമായി നിന്റെ രാധ എന്നുമുണ്ടാകും
ഒരു മുരളി ഗാനത്തിന്നു കാതോര്‍ത്തു കൊണ്ടു .........