ഒരു തല ഉരുണ്ടു നടക്കുന്നു
ഉടലിനെ തേടി
ഒളിച്ചിരുന്ന ഉടല് പറഞ്ഞു
ഞാന്‍ പോകില്ല പോകില്ല
കണ്ണില്ലാത്ത തലയെ
വേണ്ട പോലും
ഞാനിതെത്ര കണ്ടതാ
എന്ന് ഭാവത്തില്‍
മുഖം തിരിച്ചു നിന്നു
ക്ലിയോപട്രയുടെ
മുഖമുള്ള കശ്മീര്‍
കണ്ണില്ലേലെന്താ ഉടലേ
ചക്രമുണ്ടല്ലോ
ഒന്നല്ല രണ്ടു ചക്രങ്ങള്‍
ഒന്ന് ഗാന്ധിത്തല ഉള്ളത്
മറ്റൊന്ന് കീര്‍ത്തിചക്ര
നീ തലയുടെ
കൂടെച്ചേരുമ്പോള്‍
വേറൊരു ചക്രം കൂടി
പൂ കൊണ്ടുള്ളത്
അത് തലയില്‍ വയ്ക്കില്ല
ഉടലേ നിനക്ക് സ്വന്തം
തീര്‍ന്നില്ല സമ്മാനങ്ങള്‍
ആചാര വെടിയുമുണ്ടത്രേ
ഒന്നല്ല മൂന്നു റൗണ്ട് .
നിന്നെ കാണാതെ
ഓടിനടക്കുന്നു തല
പത്രത്താളുകളില്‍
ചാനലുകളില്‍
കണ്ടില്ലേ നീ
ഒന്ന് ചേര്‍ന്നിരിക്കു നീ
വെക്കട്ടെ വേടി
കിട്ടട്ടെ ചക്രങ്ങള്‍
2 അഭിപ്രായ(ങ്ങള്‍):
ജയ് ജവാന്‍
ഭാരതം കുറച്ചു കൂടി ശക്തമായി പ്രതികരിക്കണം. എന്നാലേ അതിര്‍ത്തിയില്‍ ഇത് പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കൂ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ