മൗനം നിറഞ്ഞൊഴുകുന്നു
അതില്‍ മുങ്ങിക്കുളിച്ചു
നീയും ഞാനും
ഇളം കാറ്റിലിളകിയ
നിന്‍റെ മുടിയിഴകള്‍
എന്നെ തഴുകുന്നുണ്ടായിരുന്നു
എന്‍റെ കണ്ണകള്‍
നിന്‍റെ കണ്ണുകളില്‍ കൊരുത്തു കിടന്നു
കെട്ടഴിക്കാനാവാതെ...
രാത്രിയെത്ര സുന്ദരമാണ്
പ്രണയസാന്ദ്രമാണ്
നീയെന്‍റെ അരികിലുള്ളപ്പോള്‍
നമുക്കു പുറകിലൊരു നിലാവ്
ഒളിച്ചു കളിക്കുന്നു
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
എവിടുന്നോ ഒഴുകി വന്നു
പാലപ്പൂവി ന്‍റെ മണം
പ്രണയം തകര്‍ന്ന
പാവമൊരു യക്ഷിയുടെ
ആശിര്‍വാദം പോലെ
അതിനിടയില്‍ എവിടുന്നോ
ടോര്‍ച്ചും തെളിച്ചു വന്നു
മിന്നാമിന്നി
സദാചാര പോലീസിന്‍റെ
ഭാവത്തില്‍
അവനെന്തു രഹസ്യമാണ്
നന്ദ്യാര്‍വട്ടത്തിനോടു
പറഞ്ഞത്
നമ്മളെക്കുറിച്ചാണോ
ദൂരെയൊരു കോഴിയുടെ
ഓര്‍മ്മപ്പെടുത്തല്‍
പുലരിയിങ്ങെത്തിയെന്നു
ഒരു വേര്‍പിരിയലിന്
സമയമായെന്ന്
ഈ ഘടികാര സൂചി
ഇങ്ങനെ ഓടുന്നതെന്തിനാണ്
കളഞ്ഞു പോയ പ്രണയത്തെ
നോക്കിയാണോ
4 അഭിപ്രായ(ങ്ങള്‍):
മിന്നാമിനുങ്ങുകളെങ്കിലും സദാചാര രൂപികളായി വന്നല്ലോ.രാത്രിയിലീവിധം കാവ്യഭാവനയോടെയൊക്കെ പലവുരു മൊഴിഞ്ഞശേഷമാണ് നാളുകള്‍ കഴിയവേ പ്രണയം എന്നതല്ലായിരുന്നു ശരി പീഡനമായിരുന്നു സത്യം എന്ന തിരിച്ചറിവുണ്ടാവുക.
ലളിതവരികള്‍..നന്നായിട്ടുണ്ട്
കൊള്ളാം
ആശംസകൾ
പുലരിയിങ്ങെത്തിയെന്നു
ഒരു വേര്‍പിരിയലിന്
സമയമായെന്ന്..
ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ