പെണ്ണ് നടക്കുന്നതും ചിരിക്കുന്നതും
ഭൂമി പോലുമാറിയരുതെന്ന്
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍
കാലമെനിക്ക് കാട്ടിത്തന്നു
ഒരു പെണ്ണനക്കത്തിനായി
കാതോര്‍ത്തിരിക്കുന്ന
വേട്ടപ്പട്ടികള്‍ ചുറ്റിനുമുടെന്നു
അമ്മക്കറിയമായിരുന്നു
കാരണം അമ്മയുമൊരു
പെണ്ണായിരുന്നല്ലോ
വെട്ടപ്പട്ടികൾ കാണാതെ
പതുങ്ങി ജീവിച്ച
പാവം പെണ്ണ്
ഇന്നെനിക്കുമൊരു മകളുണ്ട്
തുള്ളിചാടി നടക്കുകയും
തുള്ളിചാടി നടക്കുകയും
നുണക്കുഴി കാട്ടി
ഉറക്കെ ചിരിക്കുകയും
ചെയ്യുന്നവൾ
അവളുടെ ഓട്ടവും
നൃത്തവും പൊട്ടിച്ചിരിയും
എന്നിലെ അമ്മയെ
സന്തോഷിപ്പിക്കാറുണ്ട്
എങ്കിലും ഇപ്പോളെന്‍റെ സ്വപ്നങ്ങളില്‍ നിറയെ
എങ്കിലും ഇപ്പോളെന്‍റെ സ്വപ്നങ്ങളില്‍ നിറയെ
വേട്ടപ്പട്ടികളുടെ മുരള്‍ച്ചയാണ്
അവ എന്റെ മകളുടെ ചിരി
കട്ടെടുക്കുന്നതും
ഇളം പാദങ്ങൾ
കടിച്ചു കീറുന്നതുമാണ്
അവളുടെ ചിരിയഴകിനെ എന്തിട്ടാണ്
ഞാന്‍ പൊത്തി വയ്ക്കുക
അവളുടെ താളമിടുന്ന കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക
അവളുടെ താളമിടുന്ന കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക
5 അഭിപ്രായ(ങ്ങള്‍):
അമ്മ പറഞ്ഞ ചൊല്ലുകള്‍ , കാലം നമ്മെ കൊണ്ടും ചൊല്ലിപ്പിക്കും.വേട്ടപ്പട്ടികളുടെ മുരള്‍ച്ചയില്ലാത്ത ലോകം അന്യമായിത്തീര്‍ന്നിരിക്കുന്നു.
സാമൂഹിക ചുറ്റുപാടുകൾ നമ്മളെ നാം അല്ലാതായി തീർത്തു
ഇന്നത്തെ ഭ്രാന്തന്‍ ചുറ്റുപാടുകളില്‍ ചിരി വിരിയുന്ന ചുണ്ടുകളെയും താലമിടുന്ന കാലുകളെയും ഒക്കെ ഒളിപ്പിച്ചേ മതിയാകൂ.
സൂക്ഷിച്ചു നോക്കൂ ..ഒരു അക്ഷര തെറ്റു കാണാം
ചുറ്റിനുമുടെന്നു ... ചുറ്റിനുമുണ്ടെന്നു എന്നല്ലേ ശരി
കവിത കൊള്ളാം
താലമിടുന്ന എന്നത് താളമിടുന്ന എന്ന് വായിക്കൂ
വേട്ട പട്ടികള്‍ക്ക് പെണ്‍ കുട്ടികലെയാണോ ഇഷ്ടം??...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ