നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

എന്‍റെ അച്ഛന്‍





എല്ലാരും പറഞ്ഞു എന്നച്ച്ചന്‍ അകലേക്ക്‌ മറഞ്ഞെന്നു 
ഒരു പിടി ചാരം തെളിവായി കാട്ടി-
യവര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു 
പക്ഷെ എനിക്കറിയാമല്ലോ 
അച്ഛന്‍  അടുത്തുണ്ടെന്നു 

പക്ഷെ എന്‍റെ കയ്യില്‍ തെളിവുകളില്ലല്ലോ 
സമര്‍ഥിക്കാന്‍ 
എനിക്കുറക്കെ പറയാന്‍ തോന്നി 
എന്നച്ച്ചന്‍ മുന്‍പത്തെ ക്കാളും അടുത്താണെന്ന് 
എനിക്ക് തോടവുന്നത്ര ദൂരത്ത്‌ 
ഒന്ന് കണ്ണടച്ചാല് എന്‍റെ മുന്‍പില്‍ തന്നെ 

എന്‍റെ പരാതി കേള്‍ക്കാന്‍ 
എന്നെ ആശ്വസിപ്പിക്കാന്‍ 
അച്ഛന്‍ അരികിലുണ്ട് എന്‍റെ തൊട്ടരികില്‍ 
നിഴലായി നിത്യവും ...

തനിയെ നടക്കാന്‍ എനിക്കിന്ന് ഭയമില്ല 
എന്നച്ച്ചന്‍ എന്നോടൊപ്പമില്ലേ 
ഉറക്കെ ചിരിക്കുന്ന അച്ഛന്‍ 
കൂടെ കളിക്കുന്ന അച്ഛന്‍ 

അതെ എനിക്കൊന്നും ഓര്‍മ്മകള്‍ അല്ല 
യാഥാര്‍ത്ഥ്യമാണ് 
ആര്‍ക്കും അറിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍



11 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...

മന്നസ്സുടഞ്ഞത് വരികളില്‍ ഉടക്കി കിടക്കുന്നു
എഴുതി മനസ്സിന്റെ ഭാരം കുറയ്ക്കുക
സ്വാന്തനം ഒരു നേര്‍ത്ത രേഖയായി എങ്കിലും താങ്കള്‍ക്ക്‌ ഭവിക്കട്ടെ
പാവപ്പെട്ടവന്‍

ഈ ബ്ലോഗില്‍ കാണിക്കുന്ന വേള്‍ട് ടൈം എന്ന പരസ്യം
ദയവായി ഒഴിവാക്കുമല്ലോ

Renju പറഞ്ഞു...

nandi pavappettava...
manassu tingi nirayumbol ezhuthi bharam kurakkanoru sramam nadathi..
aduthundayirunnavarude vila akalekku marayumbole manassil akuu..
pakshe manassu madikkunnu vishwasikkan

Anil cheleri kumaran പറഞ്ഞു...

വേദനിപ്പിക്കുന്ന വരികള്‍.. ഇത് എന്റെ അനുഭവം കൂടിയാണു. ആ കുറവ് മറ്റാര്‍‌ക്കും നികത്താനാവില്ല. അത് വേദനിപ്പിച്ച ബാല്യത്തിനും.. ജീവിതത്തിനും.. കരയുക തന്നെ.. നിറകണ്ണുകളോടെ.

കുറേ അക്ഷര തെറ്റുകള്‍ കാണുന്നു. ദയവായി തിരുത്തുമല്ലോ.
സമര്‍ത്തിക്കാന്‍ - സമര്‍ത്ഥിക്കാന്‍
അച്ചന്‍ - അച്ഛന്‍
യഥാര്ത്യമാണ് -യാഥാര്‍ത്ഥ്യമാണു.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

കവിത നൊംബരപ്പെടുത്തുന്നു
മുംബൈ സാഹിത്യവേദിയില്‍ ചര്‍ച്ചയ്ക്കു വരാറുണ്ടൊ 'മാട്ടുങ്ങയില്‍' ?
ക്ഴിഞ്ഞ 42 വര്‍ഷമായി നടന്നുവരുന്ന ഒരു സംരംഭമാണ്‌

ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

മരിച്ചാലും മരിക്കില്ല നല്ല ഓര്‍മ്മകള്‍ ..
ആളുകളും ..

manupoduval പറഞ്ഞു...

touching...but that foto s not matching

Jefu Jailaf പറഞ്ഞു...

touching lines..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വരികളിൽ ദുഃഖകരമിരമ്പി കരഞ്ഞു

Shaleer Ali പറഞ്ഞു...

സ്നേഹ സാഗരം അരികിലാര്‍ത്തിരമ്പുന്നുണ്ടത് -
കാതോരം കൈചേര്‍ക്കവേ അറിയുന്നുണ്ട് ഞാന്‍.....

സ്നേഹം മരിക്കാത്ത വരികള്‍ക്ക് ആശംസകള്‍ സുഹൃത്തേ...

Retheesh KP പറഞ്ഞു...

Hmmmm..

Dr. Niyaz Mohammed പറഞ്ഞു...

നന്നായിട്ടുണ്ട്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate