നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2012 ഒക്‌ടോബർ 31, ബുധനാഴ്‌ച

കുഞ്ഞുണ്ണിയുടെ അമ്പിളി മാമന്‍



കുഞ്ഞുണ്ണി മാമുണ്ണാന്‍ വേണ്ടിയമ്മ 
അമ്പിളിമാമനെ പിടിക്കാന്‍ പോയി 
അയ്യയ്യോ കിട്ടുന്നില്ലെന്നോമനെ 
എന്നു വിലപിച്ചു പാവമമ്മ 

ഒന്നുടെ ചാടി നോക്കെന്‍റെയമ്മേ 
എന്നോതി നില്‍ക്കുന്നു പിഞ്ചു പൈതല്‍ 
ഇല്ലില്ല പറ്റില്ല എന്‍റെയുണ്ണി 
അമ്മക്കതെത്തില്ല എന്‍റെ പൊന്നെ 

എന്നാല്‍ ഞാന്‍ നോക്കട്ടെ എന്റെയമ്മേ 
എന്നോതി കുഞ്ഞുണ്ണി ചാടിയതാ 
ഇല്ലില്ല കിട്ടില്ല ഉണ്ണിക്കുട്ടാ 
മാമുണ്ട് വലുതായി ചാടി നോക്ക് 

കുഞ്ഞുണ്ണി മാമു മുഴുവനുണ്ട്‌ 
കയ്യുംകഴുകിയങ്ങോടി വന്നു 
അപ്പോളോ അമ്പിളിയോളിച്ചിരുന്നു 
മേഘപ്പുതപ്പിന്നടിയില്‍ കേറി



2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

തൊട്ടാവാടി പെണ്ണ്


പെരുമഴയത്ത് മുടി കഴുകി 
വെയിലത്തുണക്കി 
കാത്തിരുന്നൊരു തൊട്ടാവാടി പെണ്ണ്......


touch-me-not waits,

having washed her hair in torrential rain

and dried it in the sun(translated by Anitha varma)






2012 ഒക്‌ടോബർ 29, തിങ്കളാഴ്‌ച

ഒരു കല്യാണക്കഥ


താരകപ്പട്ടു ചേലയുടുത്ത്‌ 
ചന്ദ്രികപ്പൊട്ടും ചൂടി 
ആകാശം പുലരിയെ കാത്തിരുന്നു
കൂട്ടിനായ് ആമ്പല്‍ തോഴിമാരും

വവ്വാല്‍ക്കൂട്ടം കലപില കൂട്ടിയെത്തി 
റാന്തലുമയ് മിന്നമിന്നിക്കുട്ടവും  
കാത്തിരുന്നു കാത്തിരുന്നു 
കൂട്ടിരുന്നവരുരങ്ങിപ്പോയ് 

ആരും കാണാതെ ആകാശം 
പുലരിയെ വരവേറ്റു 
അവനവളുടെ   സീമന്തരേഖയില്‍ 
സുര്യതിലകം ചാര്‍ത്തി 
അവള്‍ സുമഗലിയായി 


നാലുമണിപ്പുവ്

===================
ഉച്ചയുരക്കത്തിന്‍റെ
ആലസ്യം മാറാതെ 
നാലുമണിപ്പുവ്
വിരിയാന്‍ മടിച്ച് നില്‍ക്കുന്നു
ഇളംകാറ്റു തലോടിട്ടും 
ഉറക്കം തുങ്ങിയങ്ങനെ 
ആടിയാടി നിന്നവള്‍ 
സ്കൂള്‍ വിട്ടെത്തിയ 
കുട്ടിപ്പട്ടാളത്തിന്‍ 
കലപില കേട്ട് 
ഞെട്ടിയുണര്‍ന്നു പോയ്‌ 


അമ്പിളിക്കുഞ്ഞ്

=================
കൈക്കുടന്നയില്‍ കോരിയ വെള്ളത്തില്‍
കുടിങ്ങിപ്പോയ്
അമ്പിളിക്കുഞ്ഞ്

ഒരു പുഴ ജനിക്കുന്നു

====================
എന്‍ മുടിതുമ്പിലൂടിറ്റും 
നീര്‍ത്തുള്ളികളൊരു പുഴയായ്
താഴേക്ക്.


.

2012 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ഉണ്ണിയുടെ ഓര്‍മയ്ക്ക്


അമ്മയുടെ കണ്ണീരും മുറ്റത്തെ മാമ്പഴവും 
പൊഴിഞ്ഞു കൊണ്ടേയിരുന്നു 
ഉണ്ണിയുടെ ഓര്‍മകളില്‍ 

രാത്രി മഴ




പാതി തുറന്ന ജനല്‍പ്പാളിയിലുടെ
ക്ഷണിക്കാത്ത അതിഥിയായെത്തി 
രാത്രി മഴ 

എന്നോട് കലപില പറഞ്ഞും ഉമ്മവച്ചും
ഉറക്കം കളഞ്ഞു 
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ 

വീണ്ടുമെന്‍ മിഴികളില്‍ 
ഉറക്കം മടങ്ങവേ 
വന്നതാ സുര്യന്‍ 

പേടിച്ചോടി മറഞ്ഞു മഴ 
കൂടെ എന്നുറക്കവും 
മഴത്തുള്ളിക്കുഞ്ഞുങ്ങളും

2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

തുലാമഴ


ആദിത്യന്‍ കാര്‍മേഘപ്പുതപ്പിനടിയിലോളിച്ചു 
അവനെ കാണാതെ തുലാമഴ ഉറക്കെ കരഞ്ഞു 
അത് കാണാനാവാതെ കുഞ്ഞുപൂചെടി തല താഴ്ത്തി


2012 ഒക്‌ടോബർ 15, തിങ്കളാഴ്‌ച

മംഗല്യം


ഇന്ന് ത്രിസന്ധ്യയില്‍
ആകാശപ്പെന്നിനു മംഗല്യം
സുര്യതാലി ചാര്‍ത്തും കടല്‍പയ്യെന്‍
സന്ധ്യ പെണ്ണ് കുണുങ്ങിക്കുണുങ്ങി  വന്നു
തോഴിയെ ചമയിക്കുവാന്‍
മഴവില്ല് മാലയിട്ടു
താരക മുക്കുത്തിയണിഞ്ഞു
ചെമ്പട്ട്   ചേലയണിഞ്ഞു
വന്നു നവവധു
പടം പിടിക്കാന്‍ മിന്നല്‍പ്പയ്യന്‍
വാദ്യമെലവുമയ്
 വെള്ളിടിയും  സംഘവും
മേഘതുണ്ട് മുത്തുക്കുട പിടിച്ചു
അമ്മമഴ ആശിര്‍വദിച്ചു
കടല്‍പയ്യെന്‍  കൈപിടിച്ചുകൊണ്ടുപോയ്


കുട്ടിക്കവിതകള്‍



കഥ മാറാതെ 
ഉടുപ്പ് മാറി 
വരുന്ന പ്രണയങ്ങള്‍
================
ഒരു പല്ലില്ലാ  ചിരിയില്‍  
മാഞ്ഞു പോം 
അമ്മക്കണ്ണീര്‍
================
ആകാശത്തിന്റെ കണ്ണീരില്‍ 
ആനന്ദ നൃത്തമാടുന്ന 
ആണ്‍ മയില്‍
=================
തുലാ മഴയിലെ വെള്ളിടിയില്‍ 
പിടഞ്ഞെഴുല്‍ന്നെല്പ്പു 
പുല്‍നാമ്പുകള്‍ 

2012 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

പ്രണയം


എന്‍റെ പ്രണയവും വില്പനയാക്കി ഞാന്‍ 
പണത്തിന്‍ മേല്‍ പരുന്തും പറക്കീല 
എന്ന  ന്യായവും എന്‍റെ മനസ്സിനെ 
ആവര്‍ത്തിച്ചു പഠിപ്പിച്ചു വച്ച് ഞാന്‍ 

ആ പണത്തിന്‍ തണലില്‍ ഞാനങ്ങനെ 
ഏകനായി കാലം കഴിക്കവേ 
ഒരു പുതു വണ്ട്‌ വന്നുവെന്‍ മേടയില്‍
ഒരു നര് സുഗന്ധവും കൊണ്ടതാ

ആ സുഗന്ധത്തിന്‍ മസ്മരവലയ്തില്‍
മത്തുപിടിച്ച് ഞാന്‍ ഒന്ന് മയങ്ങവേ 
ആ വന്ടെന്ഗോ പാറിപ്പറന്നു പോയ്‌ 
കൂടെയെന്‍ തണലും കൊണ്ടുപോയ് 

...............രഞ്ജു
http://mydreams-renju.blogspot.in/ 


2012 ഒക്‌ടോബർ 10, ബുധനാഴ്‌ച

മലാലക്കായ്‌



2012 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

സുന്ദരി മുത്ത്‌



2012 ഒക്‌ടോബർ 3, ബുധനാഴ്‌ച

ഞാന്‍



വേദന



പ്രിയ നന്ദിതയ്ക്ക് ...


വയലെറ്റ് പുഷ്പങ്ങളുടെ മണം
എപ്പോളാണ് നിന്‍റെ ചിന്തകളെ
ഭ്രാന്ത്  പിടിപ്പിച്ചു തുടങ്ങിയത്
അതിനു മരണത്തിന്‍റെ ഗന്ധമാണെന്ന്
നിനക്കറിയില്ലയിരുന്നോ
അതിനു പുറകെ ഭ്രാന്ത് പിടിച്ചലഞ്ഞപ്പോള്‍
നീയെന്തേ ഞങ്ങളെയോര്‍ത്തില്ല
നിന്‍റെ തൂലികയില്‍ പൊഴിഞ്ഞു വീഴുന്ന
മുത്തുകള്‍ക്കായി കാത്തിരിക്കുന്ന  ഞങ്ങളെ
നിന്‍റെ പ്രിയ കൂട്ടുകാരെ ....


Translate