ഞാന്‍ ഉരുകുകയാണ്
ഉരുകി കണ്ണീരായ്
ഒഴുകുകയാണ്
കണ്ണീരില്‍ കവിള്
കുതിരുകയാണ്
കവിള് കൊതിക്കുകയാണ്
നിന് ചുംബനത്തിനായ്...
നിന്നെയവര്‍ പക്ഷെ
ഒരു ഫോട്ടോ ഫ്രെയിമില്‍
ബന്ധിച്ചിരിക്കുന്നു...
ഒരു പൂമാലയാല്‍
വരിഞ്ഞു മുറുക്കി ,
ചന്ദനത്തിരിയുടെ
പുകയില്‍ ശ്വാസം
മുട്ടിക്കുകയാണ്
നിന്നെയവര്‍ ..
ആരും കാണാതെ
നിന്നെയെടുത്തു ഞാന്‍
ഒരു ചുംബനം തരാന്‍
പക്ഷെ നമുക്കിടയില്‍
ഒരു മറ സൃഷ്ടിച്ചു കൊണ്ട്
ഫ്രെയിമിന്റെ കണ്ണാടിപ്പാളി
നിന്നെ തൊടാതെ തൊട്ടു
ചുംബിക്കാതെ ചുംബിച്ചു
നിന്റെ കൂട്ടിലടച്ച
മുഖവുമായ് ഞാന്‍
5 അഭിപ്രായ(ങ്ങള്):
കൊള്ളാം.. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക..
കൊള്ളാം ...
മനസ്സിന്റെ ഉള്ളിലിന്റെ ഉള്ളില്‍ നഷ്ടപ്പെട്ടു പോയ ഒരു വേദന കിടന്നു വിങ്ങുന്നുണ്ടോ ...എല്ലാ വരികളിലും അത് ഫീല്‍ ചെയ്യുന്നു !
ആശംസകളോടെ
അസ്രുസ്
നന്നായിട്ടുണ്ട്........
ഇടയ്ക്കൊക്കെ വരാം വായിക്കാന്‍
കൊള്ളാലോ എഴുത്തുകള്‍, കുറെ വായിച്ചു, ഒറ്റ കമന്റ് മാത്രമേ ഇടുന്നുള്ളൂ!
ആശംസകള്‍
കൊള്ളാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ