നമ്മുടെ പ്രണയം
ഒരു വിടപറച്ചിലില്‍
ഒടുങ്ങിയപ്പോളും
എനിക്ക് നിന്നില്‍
വിരിഞ്ഞ മൊട്ടുകളെ
പങ്കു വച്ചപ്പോളും
കൈമാറിയ
സമ്മാനങ്ങള്‍
തിരിച്ചേല്‍പ്പിച്ചപ്പോളും
ഫെയിസ് ബുക്കിലെ
സ്റ്റാറ്റസ് അപ്ഡേറ്റ്
ചെയ്തപ്പോളും
നമ്മുടെ വീട് എന്‍റെ
വീടായപ്പോളും
ഒന്ന് മാത്രം നീ
ബാക്കി വച്ചുപോയി
എന്‍റെ ഹൃദയത്തില്‍
സൂക്ഷിച്ച നിന്‍റെ മുഖം
ഓരോ തവണ
മായിച്ചപ്പോഴും
കൂടുതല്‍ തെളിമയോടെ
മായിക്കാനാവാതെ
വലിച്ചെറിയാനാവാതെ
അതവിടെ തറഞ്ഞു കിടന്നു
ഞാനും പ്രണയിച്ചിരുന്നു
എന്നെന്നെ ഓര്‍മിപ്പിക്കാന്‍
5 അഭിപ്രായ(ങ്ങള്‍):
നഷ്ടപെടലുകള്‍ ഇന്നിന്റെ സത്യമാണ് ..
പ്രതീക്ഷ നാളെയുടെ സത്യവും !
ജീവിതം ഇമ്മിണി ബല്യ ഓര്‍ നുണയും ...
നല്ല വരികള്‍ ആണെട്ടോ ..
ആശംസകളോടെ
അസ്രുസ്
നന്നായി.. ആശംകൾ..
nice ... ഇനിയും നന്നായി എഴുതുക ... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. followers gadget ആഡ് ചെയ്യൂ...
ഓര്‍മയുടെ കോണുകളിലെവിടെയോ
ഞാനും സൂക്ഷിക്കുന്നുണ്ട് ഒരു മുഖം
മായ്ച്ചാലും മായ്ച്ചാലും മായാത്തൊരു മുഖം
ഒരു നഷ്ടപ്രണയിനിയുടെ മുഖം. :(
നന്നായിട്ടുണ്ട്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ