എന്നിലെ
എന്നെക്കാളും നിനക്കിഷ്ടം
നിന്നിലെ
എന്നെയായിരുന്നു
എന്നിലെ
ഞാന്‍ വിരുപനും
വിവരമില്ലത്തവനുമായിരുന്നു
നിന്നിലെ
ഞാനോ സുമുഖനും
സുന്ദരനും
സല്‍ഗുണസമ്പന്നനുമായിരുന്നു
നീയെന്നെ
നിന്നിലെ ഞാനാക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു
ഞാന്‍
എന്നിലെ ഞാനിലേക്ക്
വഴുതി
മാറിക്കൊണ്ടും
കാട്ടുകുരങ്ങിനെപ്പോലെയെന്‍
മനം
ചാടിക്കൊണ്ടിരുന്നു..
എന്നിലെ
എന്നിലേക്കും
നിന്നിലെ
എന്നിലേക്കും
ചാടിച്ചാടി
എനിക്കറിയാതെയായി
ഇതിലേതാണ്
ഞാനെന്നു
കുരങ്ങുകളി
മടുത്തു
നീ
പിരിഞ്ഞുപോയപ്പോള്‍
എനിക്കെന്നെത്തന്നെ
നഷ്ടമായി
3 അഭിപ്രായ(ങ്ങള്‍):
loved first couple of lines...
നന്ദി ദീപു
എന്നിലെ എന്നെക്കാളും നിനക്കിഷ്ടം
നിന്നിലെ എന്നെയായിരുന്നു
എന്നിലെ ഞാന്‍ വിരുപനും
വിവരമില്ലത്തവനുമായിരുന്നു
നിന്നിലെ ഞാനോ സുമുഖനും
സുന്ദരനും സല്‍ഗുണസമ്പന്നനുമായിരുന്നു...........
കൊള്ളാം വരികള്‍ !
ആശംസകളോടെ
അസ്രുസ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ