മഴയേ നീ പെയ്യുകയയിരുന്നില്ല
പതിയെ പതിഞ്ഞിറങ്ങുകയായിരുന്നു
എനിക്കും നിനക്കുമിടയിലെ
ചില്ലുജാലകങ്ങളില്‍
ചിത്രം രചിക്കുകയായിരുന്നു
ഒരു ഗസല്‍ പോലെയെന്‍
മനം കുളിര്‍പ്പിച്ച് വെയിലിനെ
മുത്തി മഴവില്ല് വിരിയിച്ചു
നീ ലാസ്യ നൃത്തമാടുകയായിരുന്നു.
എന്‍ മനസ്സിലെക്കുര്‍ന്നിറങ്ങി
അസ്വസ്ഥതതയുടെ പൊടിപടലങ്ങ-
ളടിച്ചമര്‍ത്തി കവിതവിത്തുകളെ
പാകി മുളപ്പിക്കുകയായിരുന്നു
നീയെന്നിലെ കവയിത്രിയെ
പതിയെ തൊട്ടുണര്‍ത്തുകയായിരുന്നു
എന്നിലെ ഭാവനക്ക് വര്‍ണച്ചിറകുകള്‍
3 അഭിപ്രായ(ങ്ങള്‍):
മഴ എഴുത്തുകാരെ ഭ്രമിപ്പിക്കും... അന്നും ഇന്നും എന്നും!
നല്ല വരികൾ... ആശംസകൾ
മഴയെ പോലെ മനോഹരമായ വരികൾ ....
അഭിനന്ദനങ്ങൾ .
പെയ്ത് തോരാതെ ,തണു മഴതുള്ളികൾ കുതിർക്കട്ടെ മനസ്സിലും മെയ്യിലും
ആശംസകൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ