ഒരു മഴക്കാറു കൊണ്ട് മുഖം മറച്ച്
ആരും കാണാതെ കരഞ്ഞകാശം
മരിച്ച പുഴയെയോര്‍ത്ത്
കണ്ണീരാല്‍ കുതിര്‍ന്ന മേഘക്കീറു
മഴയായ് പെയ്തിറങ്ങി
അവള്‍ പോലുമറിയാതെ
കരച്ചിലൊരു നിലവിളിയായ്
മാറിയപ്പോള്‍
മണ്ണിന്‍ മാറിലുറങ്ങിയ വിത്തുകള്‍
പച്ചയുടുത്ത് മുകളിലെക്കെത്തി നോക്കി
കാരണമറിയാന്‍
എന്നിക്കിത് കാണാന്‍ വയ്യെന്ന്
പതുക്കെ മന്ത്രിച്ചു തല താഴ്ത്തി
ലോലഹൃദയയാം തൊട്ടാവാടി
ചോരചുവപ്പായിരുന്നു
ഭൂമിയെ പ്പുല്കിയ
കണ്ണീര്‍ത്തുള്ളികള്‍ക്ക്
വറ്റിയ പുഴ ഞരമ്പുകള്‍
കണ്ണീരാല്‍ നിറച്ചവള്‍
തിരികെയെത്തി തുടിപ്പുകള്‍
2 അഭിപ്രായ(ങ്ങള്‍):
കൊള്ളാം ജനനത്തിന്‍റെ ഒരുക്കാരണം ഒരു നോവിന്‍റെ നിഴല്‍ എല്ലാം വരികളില്‍ തെളിയുന്നു ആശംസകള്‍
ചോരചുവപ്പായിരുന്നു
ഭൂമിയെ പ്പുല്കിയ
കണ്ണീര്‍ത്തുള്ളികള്‍ക്ക്
ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ