സ്കൂള്‍ തുറക്കാനോടിയെത്തും
ജൂണ്‍ മാസത്തിലെ മഴ
മണ്ണിലുറങ്ങും
വിത്തുകുഞ്ഞുങ്ങളെ
വിളിച്ചുണര്‍ത്തി
പച്ചയുടുപ്പിക്കുന്ന
എന്റെ പ്രിയ മഴ
പുത്തനുടുപ്പിലും
പുത്തന്‍ കുടയിലും
വെള്ളം തെറിപ്പിച്ചു
കളിക്കും കുറുമ്പി
അവളുടെ കുളിരു
സഹിക്കാതെ എഴുന്നേറ്റു
ഉറക്കം തൂങ്ങി നില്ക്കും
മഴക്കൂണുകള്‍.
വെള്ളപ്പൊക്കത്തില്‍
അഭയാര്‍ഥി കളായി
ഇലത്തോണിയിലെത്തും
ഉറുമ്പിന് കൂട്ടം
കര നിറഞ്ഞൊഴുകും
പുഴയിലെ
മീന്‍ തുള്ളലുകള്‍ .
എല്ലാമിന്നോര്‍മ്മകള്‍ മാത്രം
മാഞ്ഞുപോയ
10 അഭിപ്രായ(ങ്ങള്):
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം, എന്‍ ആത്മാവിന് നഷ്ട സുഗന്ധം!
നല്ല വരികള്‍,ലളിതം, ഇഷ്ടായി
നഷ്ടബോധത്തിന്റെ മഴക്കാഴ്ച്ചകള്‍;;;;നന്നായി .....!
മറക്കാത്ത കാലം, മറവിയിൽ മായത്ത കാലം
മനോഹരവും വ്യത്യസ്തവുമായ ഒരു മഴക്കാഴ്ച ...... വളരെ ഹൃദ്യം അഭിനന്ദനങ്ങള്‍
പോയി മറഞ്ഞ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം .മഴത്തുള്ളികളോട് കിന്നാരം പറഞ്ഞും, കുഞ്ഞു കുഞ്ഞു തമാശകളുമൊക്കെ ആയി പോയി മറഞ്ഞ കാലം
മഴ മഴ
കുട കുട
മഴ വന്നാല്‍ പോപ്പിക്കുട.....
ആശംസകള്‍........,........
എത്ര എഴുതിയാലും തീരില്ല മഴയെ കുറിച്ച്... മഴക്കവിതകൾ പെയ്തുകൊണ്ടിരിക്കും .
ആശംസകൾ
ജൂണ്‍ ഒന്നാം തീയതി മറക്കാതെ വരാറുണ്ടായിരുന്ന ആ മഴ ഇപ്പോഴുമുണ്ടോ എന്തോ?
മനോഹരകവിത
ഇടവപ്പാതി നനഞ്ഞ സുഖം
പ്രകൃതി മണ്ണിൽ എഴുതുന്ന കവിതയാണ് മഴ.....nannayirikunnu eniyum ezhuthukka
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ