.
2012 ഒക്‌ടോബർ 15, തിങ്കളാഴ്‌ച
കുട്ടിക്കവിതകള്‍
കഥ മാറാതെ
ഉടുപ്പ് മാറി
വരുന്ന പ്രണയങ്ങള്‍
================
ഒരു പല്ലില്ലാ ചിരിയില്‍
മാഞ്ഞു പോം
അമ്മക്കണ്ണീര്‍
================
ആകാശത്തിന്റെ കണ്ണീരില്‍
ആനന്ദ നൃത്തമാടുന്ന
ആണ്‍ മയില്‍
=================
തുലാ മഴയിലെ വെള്ളിടിയില്‍
പിടഞ്ഞെഴുല്‍ന്നെല്പ്പു
പുല്‍നാമ്പുകള്‍
2012 ഒക്‌ടോബർ 11, വ്യാഴാഴ്‌ച
പ്രണയം
എന്‍റെ പ്രണയവും വില്പനയാക്കി ഞാന്‍
പണത്തിന്‍ മേല്‍ പരുന്തും പറക്കീല
എന്ന ന്യായവും എന്‍റെ മനസ്സിനെ
ആവര്‍ത്തിച്ചു പഠിപ്പിച്ചു വച്ച് ഞാന്‍
ആ പണത്തിന്‍ തണലില്‍ ഞാനങ്ങനെ
ഏകനായി കാലം കഴിക്കവേ
ഒരു പുതു വണ്ട് വന്നുവെന്‍ മേടയില്‍
ഒരു നര് സുഗന്ധവും കൊണ്ടതാ
ആ സുഗന്ധത്തിന്‍ മസ്മരവലയ്തില്‍
മത്തുപിടിച്ച് ഞാന്‍ ഒന്ന് മയങ്ങവേ
ആ വന്ടെന്ഗോ പാറിപ്പറന്നു പോയ്
കൂടെയെന്‍ തണലും കൊണ്ടുപോയ്
...............രഞ്ജു
http://mydreams-renju.blogspot.in/
2012 ഒക്‌ടോബർ 10, ബുധനാഴ്‌ച
2012 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച
2012 ഒക്‌ടോബർ 3, ബുധനാഴ്‌ച
പ്രിയ നന്ദിതയ്ക്ക് ...
വയലെറ്റ് പുഷ്പങ്ങളുടെ മണം
എപ്പോളാണ് നിന്‍റെ ചിന്തകളെ
ഭ്രാന്ത് പിടിപ്പിച്ചു തുടങ്ങിയത്
അതിനു മരണത്തിന്‍റെ ഗന്ധമാണെന്ന്
നിനക്കറിയില്ലയിരുന്നോ
അതിനു പുറകെ ഭ്രാന്ത് പിടിച്ചലഞ്ഞപ്പോള്‍
നീയെന്തേ ഞങ്ങളെയോര്‍ത്തില്ല
നിന്‍റെ തൂലികയില്‍ പൊഴിഞ്ഞു വീഴുന്ന
മുത്തുകള്‍ക്കായി കാത്തിരിക്കുന്ന ഞങ്ങളെ
നിന്‍റെ പ്രിയ കൂട്ടുകാരെ ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)










