നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ rrenjunair1984@gmail.com .

.

2012, ഡിസംബർ 29, ശനിയാഴ്‌ച

വിട


നീ പോയി 
ഉണങ്ങാത്ത മുറിവുകളും 
ഉറങ്ങാത്ത രാവുകളും 
ബാക്കിയാക്കി 
നീ പോയി 
നിറമുള്ള സ്വപ്നങ്ങളും 
ചോരപുരണ്ട ഓര്‍മകളും 
മാത്രമാക്കി 
നീ പോയി 
പെണ്ണെന്ന പേരും 
ഇരയെന്ന വിളിപ്പേരും 
വലിച്ചെറിഞ്ഞ്
നീ പോയി 
ഉമ്മവച്ച അമ്മയെയും
ഓമനിച്ച അച്ഛനെയും 
തനിച്ചാക്കി 
നീ പോയി 
അച്ഛനും ആങ്ങളയും  
അന്യം നിന്ന  നാട്ടില്‍ നിന്നും 
നീ പോയി 
ആണും പെണ്ണ് ഇല്ലാത്ത 
വേട്ടക്കാരനും ഇരയും ഇല്ലാത്ത 
കാമവും വെറിയും ഇല്ലാത്ത 
മാലാഖമാര്‍ മാത്രമുള്ള 
ലോകത്തേക്ക് 
ഒരു ജന്മം തീര്‍ക്കാനുള്ള വേദന 
ഒരു രാത്രിയില്‍ തീര്‍ത്തു 
നീ വേഗം പറന്നു പോയ്
വിട സോടരീ വിട 
സന്തോഷത്തോടെ വിട 
എനിക്ക് മുന്നേ പറന്ന
നിനക്ക് വിട 
നീ നടന്ന വഴികളില്‍ 
നിന്നെ ചതിച്ച വഴികളില്‍ 
പെടാതെ കണ്ണ് തുറന്നു 
കാത് കൂര്‍പ്പിച്ചു 
നടക്കട്ടെ ഞാന്‍
ഒപ്പം നീയില്ലാതെ 

ഒറ്റയ്ക്ക് 2012, ഡിസംബർ 28, വെള്ളിയാഴ്‌ച

എന്‍റെ കവിത

എന്‍റെ മനസ്സുരുക്കി 

തുലിക നിറച്ചൊരു 


കവിത എഴുതി


എഴുതിയ താളുകള്‍

കുതിര്‍ന്നു പോയി  

കണ്ണീര്‍പ്പുഴയാല്‍.... 

എന്നിട്ടും താളുകള്‍  

ഉണക്കി ഞാന്‍ 

ചിരി വെയിലാല്‍ ...

ഒരു പാട് മാത്രം 

ബാക്കിയായ്

ഒരു വരിയിലെ 

കണ്ണീര്‍ച്ചാലിന്‍റെ പാട്  

എന്‍റെ ഇന്നലെയുടെ 

സ്മാരകം പോലെ 2012, ഡിസംബർ 19, ബുധനാഴ്‌ച

ചൂടുള്ള വാര്‍ത്ത


 നീയെനിക്കൊരുപാട് തന്നു 
എന്‍റെ മാനവും ജീവനും 
പെണ്ണെന്ന പേരും ഞാന്‍ 
വിലയായ്‌ തന്നു 
പകരം നീയന്നെ 
യോരിരുമ്പു വടിയാലെന്‍ 
 പിടച്ചില്‍ നിര്‍ത്തി  
എന്‍ ഉയര്‍ന്ന  നിലവിളിയെ 
അടച്ചു പൂട്ടി 
എന്‍റെ ഇറച്ചിക്കഷ്ണങ്ങള്‍ 
പ ങ്കിട്ടെടുത്താര്‍ത്തി മാറ്റി 
എന്‍റെയവശിഷ്ടം
മൊരുകാട്ടില്‍ വലിച്ചെറിഞ്ഞു    
ഒരു രാത്രി കൊണ്ടൊരു 
വാര്‍ത്തയാക്കി 
പത്രത്താളുകളിലെ 
ചൂടുള്ള വാര്‍ത്ത 


2012, ഡിസംബർ 17, തിങ്കളാഴ്‌ച

നിനക്കായ്‌


എന്‍റെ ചിതലരിച്ച കരളിന്‍റെ
മുകളിലൊരു ഹൃദയമുണ്ട് 
അതില്‍ നിറച്ചും നിനക്ക് 
തരാനായി കൂട്ടിവച്ച 
സ്നേഹമുണ്ട് 
ഒട്ടും ചോരാതെ
നീയതെടുത്തു കൊള്‍ക
ചിതലരിക്കാതെ 
സൂക്ഷിച്ചു കൊള്‍ക 
അതില്‍ നിന്‍റെ 
സ്നേഹവുമുരുക്കഴിച്ചു      
മറ്റൊരു ഹൃദയത്തില്‍ 
പകര്‍ന്നു കൊള്‍ക 
ഒരു കാര്യം മാത്രം 
പകരമായ് തരിക നീ 
ഒരു കുലപ്പൂക്കളെനിക്കായ്‌ .........


2012, ഡിസംബർ 13, വ്യാഴാഴ്‌ച

നീ


എന്‍റെ കാഴ്ച മറച്ചു 
കണ്ണില്‍ കുടുങ്ങിക്കിടക്കുന്നു 
നിന്‍റെ മുഖം 
കണ്ണടച്ചാലും തുറന്നാലും 
അതങ്ങനെ കുടുങ്ങിക്കിടന്നു
പുറത്താക്കാനവാതെ 
ആ കാഴ്ചയില്‍ തുടങ്ങി 
അതിലവസനിച്ചുവെന്‍  
ദിനങ്ങള്‍ 
രാത്രിയില്‍ നിദ്ര വന്നു 
കണ്ണിനെ താഴിട്ടുപൂട്ടി 
നീ കണ്ണില്‍ നിന്നിറങ്ങി 
എന്‍ നെഞ്ചില്‍ തലചായ്ച്ചുറങ്ങി 
പുലരിയില്‍ വീണ്ടുമെന്‍
കണ്ണിലെ കാഴ്ച മറയ്ക്കുവാന്‍2012, ഡിസംബർ 12, ബുധനാഴ്‌ച

നമ്മുടെ പ്രണയം


നമ്മുടെ പ്രണയം 
ഒരു വിടപറച്ചിലില്‍
ഒടുങ്ങിയപ്പോളും 
എനിക്ക് നിന്നില്‍ 
വിരിഞ്ഞ മൊട്ടുകളെ 
പങ്കു വച്ചപ്പോളും
കൈമാറിയ 
സമ്മാനങ്ങള്‍ 
തിരിച്ചേല്‍പ്പിച്ചപ്പോളും 
ഫെയിസ് ബുക്കിലെ 
സ്റ്റാറ്റസ് അപ്ഡേറ്റ് 
ചെയ്തപ്പോളും 
നമ്മുടെ വീട് എന്‍റെ
വീടായപ്പോളും
ഒന്ന് മാത്രം നീ 
ബാക്കി വച്ചുപോയി   
എന്‍റെ ഹൃദയത്തില്‍ 
സൂക്ഷിച്ച  നിന്‍റെ മുഖം 
ഓരോ തവണ 
മായിച്ചപ്പോഴും 
കൂടുതല്‍ തെളിമയോടെ  
മായിക്കാനാവാതെ 
വലിച്ചെറിയാനാവാതെ 
അതവിടെ തറഞ്ഞു കിടന്നു    
ഞാനും പ്രണയിച്ചിരുന്നു 
എന്നെന്നെ ഓര്‍മിപ്പിക്കാന്‍  

2012, ഡിസംബർ 11, ചൊവ്വാഴ്ച

നീയും ഞാനും


ഞാന്‍ ഉരുകുകയാണ് 
ഉരുകി കണ്ണീരായ്
ഒഴുകുകയാണ് 
കണ്ണീരില്‍ കവിള്‍ 
കുതിരുകയാണ് 

കവിള്‍ കൊതിക്കുകയാണ് 
നിന്‍ ചുംബനത്തിനായ്...
നിന്നെയവര്‍  പക്ഷെ 
ഒരു ഫോട്ടോ ഫ്രെയിമില്‍
ബന്ധിച്ചിരിക്കുന്നു... 

ഒരു പൂമാലയാല്‍
വരിഞ്ഞു മുറുക്കി ,
ചന്ദനത്തിരിയുടെ 
പുകയില്‍ ശ്വാസം
 മുട്ടിക്കുകയാണ് 
നിന്നെയവര്‍ ..

ആരും കാണാതെ 
നിന്നെയെടുത്തു ഞാന്‍ 
ഒരു ചുംബനം തരാന്‍ 

പക്ഷെ നമുക്കിടയില്‍ 
ഒരു മറ സൃഷ്ടിച്ചു കൊണ്ട് 
ഫ്രെയിമിന്‍റെ കണ്ണാടിപ്പാളി

നിന്നെ തൊടാതെ തൊട്ടു 
ചുംബിക്കാതെ ചുംബിച്ചു 
നിന്‍റെ കൂട്ടിലടച്ച
മുഖവുമായ് ഞാന്‍ 


2012, ഡിസംബർ 10, തിങ്കളാഴ്‌ച

ചാനല്‍ക്കണ്ണുകള്‍

ഒരു കഴുകന്‍ കൊത്തിവലിച്ചവളെ

നൂറു കണ്ണുകള്‍ കൊത്തിവലിക്കുന്നു 


ചാനല്‍ക്കണ്ണുകള്‍

2012, ഡിസംബർ 8, ശനിയാഴ്‌ച

ഞാന്‍


എന്നിലെ എന്നെക്കാളും നിനക്കിഷ്ടം
നിന്നിലെ എന്നെയായിരുന്നു
എന്നിലെ ഞാന്‍ വിരുപനും
വിവരമില്ലത്തവനുമായിരുന്നു
നിന്നിലെ ഞാനോ സുമുഖനും
സുന്ദരനും സല്‍ഗുണസമ്പന്നനുമായിരുന്നു
നീയെന്നെ നിന്നിലെ ഞാനാക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു
ഞാന്‍ എന്നിലെ ഞാനിലേക്ക്
വഴുതി മാറിക്കൊണ്ടും
കാട്ടുകുരങ്ങിനെപ്പോലെയെന്‍ മനം
ചാടിക്കൊണ്ടിരുന്നു..
എന്നിലെ എന്നിലേക്കും
നിന്നിലെ എന്നിലേക്കും
ചാടിച്ചാടി എനിക്കറിയാതെയായി
ഇതിലേതാണ് ഞാനെന്നു
കുരങ്ങുകളി മടുത്തു
നീ പിരിഞ്ഞുപോയപ്പോള്‍ 
എനിക്കെന്നെത്തന്നെ നഷ്ടമായി
ഞാന്‍ ഞാനല്ലാതെയായി 2012, ഡിസംബർ 5, ബുധനാഴ്‌ച

ഒരു രാത്രിയുടെ രാജകുമാരന്‍

രാവിന്‍ നിശബ്ദതയെ 
കീറിമുറിച്ചൊരു 
ചീവീടിന്‍  നിലവിളി 
അതില്‍ മുറിഞ്ഞെന്‍
സ്വപ്നവും 
സ്വപ്നലോകവും 
മാഞ്ഞു പോയ്‌ 
മായക്കാഴ്ചകള്‍ 
മുറിഞ്ഞ സ്വപ്നത്തിലെ 
രാജകുമാരനും 
മുറിയാത്ത ജീവിതത്തിലെ 
ദരിദ്രനും 
ഞാന്‍ തന്നെയനെന്നുള്ള 
യാഥാര്‍ത്യതിലേക്കു 
എന്നെ മടക്കിയ ചീവേടെ 
വെറുക്കുന്നു ഞാന്‍ നിന്നെ 
തിരികെത്തരൂ നീ 
എനിക്കന്യമാക്കിയ 
മായക്കഴ്ച്ചകളെ 
ജീവിച്ചോട്ടെ ഞാനതില്‍ 
ഒരു രാത്രിയുടെ മാത്രം 
രാജകുമാരനായി 


നീ


പോകു നീ ദൂരെ 
മാറി പോകു 
നീ ഒരു 
ഇത്തിള്‍കണ്ണിപോലെ 
നിന്‍റെ ഓര്‍മ്മകള്‍ 
ശ്വാസം മുട്ടിക്കുന്നു 
ചുറ്റിവരിയുന്നു 
ഭ്രാന്ത് പിടിപ്പിക്കുന്നു 
പോകു ദൂരെ പോകു 
ഇറക്കി വിട്ടിട്ടും 
നീയെന്തിനു വന്നു വീണ്ടും 
വിളിക്കാത്ത വിരുന്നുകാരിയെ 
പോലെ എന്‍റെ മനസ്സില്‍ 
തന്ന വാക്ക് തെറ്റിച്ചു കോണ്ടു.........
പറഞ്ഞിരുന്നില്ലേ നീ
ഇനി വരില്ലെന്ന് 
എന്നിട്ടുമെന്തേ 
എന്‍റെ രാത്രികളെ
പകലുക ളാക്കി നീ
എന്‍റെ ഉറക്കം കവര്‍ന്നു നീ 
പട്ടു മെത്തയില്‍ മുള്ളുകള്‍ നിറച്ചെന്നെ 
കുത്തി നോവിക്കുന്നു 
കുടെയുള്ള ഭാര്യയെ 
നോക്കാതെ എന്‍റെ കണ്ണുകള്‍ 
നിന്നെ തിരഞ്ഞു കൊണ്ടിരുന്നു
എന്‍റെ മനസ്സ് നിന്‍റെ ഓര്‍മകളില്‍ 
പിടഞ്ഞു കൊണ്ടിരുന്നു 
എനിക്കുതായി ഒന്നുമില്ല.........
എല്ലാം നേടിയെന്നഹകരിക്കുംമ്പോളും
ഒന്നുമില്ലത്തവനായി ഞാന്‍ .....
നിന്‍റെ കണ്ണുകള്‍ 
നിന്‍റെ പുഞ്ചിരി 
നിന്‍റെ നനുനനുത്ത വിരലുകള്‍ 
നിന്‍റെ ഓര്‍മ്മകള്‍ എല്ലാം 
ഒരു കഴുകനെ പോലെ 
എന്നെ പിന്തുടരുന്നു 
ഓടി ഓടി മടുത്തു ഞാന്‍ 
ആട്ടി അകറ്റാന്‍  നോക്കി ഞാന്‍ 
പക്ഷെ വീണ്ടും വീണ്ടും 
വിരുന്നു വരുന്നു നീ 
വിളിക്കാത്ത അതിഥിയെപ്പോലെ 

2012, നവംബർ 27, ചൊവ്വാഴ്ച

നൂല്‍ മഴ


നൂല്‍ മഴക്കിടയിലൂടെ 
സുര്യന്‍ എത്തിനോക്കി 
നാണിച്ചൊരു ചെമ്പരത്തി2012, നവംബർ 26, തിങ്കളാഴ്‌ച

നീയൊരു മരീചിക

നീയെന്നെ ബന്ധനസ്ഥനാക്കിയിരിക്കുന്നു
നിന്‍റെ ചിരിയാല്‍  നിന്‍റെ മൊഴികളാല്‍ 
നീയെന്നെ കുരുക്കിയിട്ടിരിക്കുന്നു 
അഴിക്കാനാവാത്ത  ബന്ധനം 
വലക്കുള്ളില്‍ കുരുങ്ങിയ 
മത്സ്യത്തെ പോലെ ഞാന്‍ 
പിടഞ്ഞു കൊണ്ടേയിരുന്നു 
നിന്റെയൊരു ചിരിക്കു വേണ്ടി 
ഒരു മൊഴിക്ക് വേണ്ടി 
നീയെന്നുമൊരു മരീചികയായിരുന്നു 
അതിനു പിന്‍പേ ദാഹാര്ത്തനായി
ഞാന്‍ അലഞ്ഞുകൊന്ടെയിരുന്നു 
പിടി തരാതെ  നീ വഴുതി മാറിക്കൊണ്ടും
നീയെന്റെ സിരകളില്‍ ഭ്രാന്തമായൊരു 
ലഹരിയായ് പടര്‍ന്നു കയറി 
അത് തന്ന വിഭ്രാന്തിയില്‍ 
ഞാന്‍ സ്വപ്ന കൊട്ടാരങ്ങള്‍ 
പണിതു കൊണ്ടിരുന്നു 
പണി തീര്‍ന്നപ്പോള്‍ 
ആള്‍പ്പാര്‍പ്പില്ലാത്ത  
ഭാര്‍ഗവീനിലയങ്ങളാകാന്‍
വിധിക്കപ്പെട്ട കൊട്ടാരങ്ങള്‍ ..........എന്‍റെ പ്രണയം


നിന്‍റെ കണ്ണിലെ തിളക്കം
എന്‍റെയുള്ളിലെ പ്രതീക്ഷ
വിരിയുകയായ് ഒരു പ്രണയം..
നിന്‍റെ കണ്ണുകളിലെ തിളക്കം
കൂടിക്കൊണ്ടിരുന്നു
എന്‍റെ പോക്കറ്റ്
കാലിയയിക്കൊണ്ടും..
ആ തിളക്കത്തില്‍
മങ്ങിപ്പോയ്
എന്‍റെ ബുദ്ധിയും
വിവേകവും
പിന്നെടെപ്പോലോ 
ആ തിളക്കവും 
മങ്ങാന്‍ തുടങ്ങി
എന്‍റെ പ്രതീക്ഷയും
കെടാന്‍ തുടങ്ങിയ പ്രതീക്ഷയെ
ഊതിക്കത്തിക്കാന്‍
എന്‍റെ പോക്കറ്റിലെ
ചില്ലരത്തുട്ടുകള്‍ക്ക്
 ശക്തിയില്ലായിരുന്നു.............


2012, നവംബർ 21, ബുധനാഴ്‌ച

ഹംസം


നിന്‍റെ അഴിഞ്ഞ മുടിക്കെട്ടില്‍ 
ആഴ്ന്നിറങ്ങാന്‍ ..
അതിന്‍ മണം നുകരാന്‍.. 
ഭ്രാന്തമായ്  മോഹിച്ചു ഞാന്‍ 
നിന്‍റെ കണ്ണുകളിലെ ആഴമളക്കാന്‍ 
പുഞ്ചിരിയില്‍ അലിഞ്ഞില്ലാതാവാന്‍ 
നിന്‍ സ്വപ്നങ്ങളിലെ നായകനാവാന്‍  
ഒരുപാടൊരുപാട് മോഹിച്ചു ഞാന്‍ 
ആ മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി 
നിന്‍ കാമുകന്‍റെ ഹംസമായ്  ഞാന്‍
നിനക്കുള്ള പ്രണയ ലേഖനങ്ങളുമായ് 
നിന്നെ തേടി അലയുന്നു ....
2012, നവംബർ 20, ചൊവ്വാഴ്ച

ഓര്‍മ്മകള്‍


ഓര്‍മകളിളുടെ 
ഞാനൊരു  യാത്ര പോയി
കയ്പും മധുരവും 
ഒന്നിച്ചറിഞ്ഞ യാത്ര 
ഒരു നെല്ലിക്ക തിന്നതു പോലെ 
ചിലപ്പോ മധുരിച്ചും 
ചിലപ്പോള്‍ കയ്ച്ചുമങ്ങനെ
പറന്നു പറന്നു പോയി ഞാന്‍ 
വള്ളി പൊട്ടിയ പട്ടം പോലെ 
മാനമിരുണ്ടതും 
മഴവരുന്നതുമറിയാതെ
ഇരുന്നു പോയ്‌ ഞാന്‍    
ഒരു മഴതുള്ളി വിളിച്ചുണര്‍ത്തി
ഇന്നലെകളില്‍ നിന്നും 
ഇന്നിലേക്ക്‌ ...

ഞാന്‍ നിന്നെ സ്നേഹിക്കുന്നു ജീവിതമേ ..


ജീവിതത്തില്‍ എനിക്ക് പല പരീക്ഷണങ്ങളും  നേരിടേണ്ടി വന്നിട്ടുണ്ട്എനിക്ക് ജയിക്കാന്‍ പ്രയാസമുള്ള പല പരീക്ഷണങ്ങളെയും അതിജീവിചിട്ടുമുണ്ട് ...തോറ്റു പോകും എന്ന് തോന്നുന്ന നിമിഷങ്ങളില്‍ ഞാന്‍ എന്നെ തന്നെ ഓര്‍മിപ്പിക്കും ..ഈ തോല്‍വിക്ക് പകരം ഒരു വലിയ വിജയം കാത്തിരിപ്പുണ്ട്‌ എന്ന് ..അതെനിക്ക് വീണ്ടും മത്സരിക്കാനുള്ള ഉര്ര്‍ജ്ജം  തരും ...ഞാനീ ജീവിതത്തെ സ്നേഹിക്കുന്നു ...പോരാടി ഉള്ള ജീവിതത്തിനെ സുഖമുള്ളൂ ...തണുത്ത ജീവിതം ഞാന്‍ വെറുക്കുന്നു ....ഞാന്‍ നിന്നെ സ്നേഹിക്കുന്നു ജീവിതമേ ..തുടരാം നമുക്കീ പോരാട്ടം........:-D 

2012, നവംബർ 19, തിങ്കളാഴ്‌ച

ഗാസ കരയുകയാണ്


ഇരുട്ടുലും തീത്പ്പുന്ന 
തോക്കുകള്‍ 
ഉയരുന്ന നിലവിളികള്‍ 
കരിയുന്ന മൊട്ടുകള്‍
ജയിച്ചവന്‍റെ അട്ടഹാസം 
ഗാസ കരയുകയാണ് 
ഒഴുക്കാന്‍  കണ്ണീരില്ലാതെ 
നിശബ്ദമായ് ..........
നിര്‍ത്തൂ ഈ മത്സരം 
ജയിക്കുമ്പോള്‍ നീ നേടുക 
ഒരു ശ്മശാനം മാത്രം 
അതിനു വേണ്ടി 
കരിച്ചു കളയരുത് 
പൂമൊട്ടുകളെ 
നാളെയുടെ വസന്തങ്ങളെ ..


...............................................രഞ്ജു


2012, നവംബർ 17, ശനിയാഴ്‌ച

മഞ്ഞുകാലം

ഉറങ്ങിയ രോമക്കാടുകളെ 
ചുംബിച്ചുണര്‍ത്തി 
വരവായ് മഞ്ഞുകാലം

2012, നവംബർ 16, വെള്ളിയാഴ്‌ച

എന്‍റെ കൂട്ടുകാരി


നിന്‍ നീല മിഴിയില്‍ 
നിറയുന്ന നീരില്‍ 
എന്നിലെ പ്രണയം 
തളിര്‍ത്തു വീണ്ടും

എന്‍ പ്രണയത്തിലെ 
രാജകുമാരി നീ
എന്നിലെ പൂക്കളെ 
തൊട്ടുണര്‍ത്തി 

നീയെന്‍ വെളിച്ചമായ് 
നീയെന്നഭയമായ്
എന്നുമെന്‍ ചാരത്തു-
ണര്‍ന്നിരിപ്പൂ ..

രാജകുമാരനായ് 
ഞാന്‍  വാണ കാലം 
ഏറെയായ്‌ ബന്ധുക്കളെ- 
ന്‍റെ ചുറ്റും 

ഒന്ന് ഞാന്‍ വീണപ്പോള്‍ 
എല്ലാരും മാഞ്ഞുപോയ് 
നീ മാത്രം എന്‍ ചാരെ   
ബാക്കിയായി  .........
സഖി നീ മാത്രം എന്‍ ചാരെ ബാക്കിയായി 

കരച്ചിലിന്‍റെ പാടുകള്‍


വിണ്ണിന്‍ വിതുമ്പലില്‍
പൊടിഞ്ഞൊരു കണ്ണുനീര്‍
എന്‍ ജനല്‍പാളിയില്‍ 
ഒഴുകിയങ്ങില്ലാതെയായ്..
അത് തീര്‍ത്ത പാടുകള്‍ 
നോക്കി ഞാനിരിക്കവേ 
വന്നുവൊരു പൊന്‍വെയില്‍ 
കൊണ്ടുപോയാ പാടുകളും ...2012, നവംബർ 15, വ്യാഴാഴ്‌ച

നവംബറിലെ പ്രഭാതം


            മഞ്ഞിന്‍ പുതപ്പു മൂടി
            ഉണരാന്‍ മടിച്ചു
            നവംബറിന്‍  പ്രഭാതം
            കൂട്ടായി ഞാനുംഒരു
            പുഴുവിന്‍പ്യുപ്പയെപ്പോലെ
            കമ്പിളിപ്പുതപ്പിനടിയില്‍
            ചുരുണ്ടുകൂടിയങ്ങനെ ...
            അമ്മയുടെ സുപ്രഭാതം
            മുഴങ്ങുന്നു കാതില്‍
            കൂടെ അച്ചന്‍ ശകാരവും
            ഒന്നും കേള്‍ക്കാതെഞാന്‍
            ഇറങ്ങിപ്പോയ്ഒരു
            സുഖസുഷുപ്തിയിലേക്ക് .............

2012, നവംബർ 8, വ്യാഴാഴ്‌ച

അമ്മ


അമ്മ എന്നില്‍ 
നന്മയുടെ വിത്ത് മുളപ്പിച്ചു 
അതിനു സ്നേഹം കൊണ്ട്‌ 
കരുത്തേകി 
ആ മരം വളര്‍ന്നു 
വട വൃക്ഷമായി 
അനേകര്‍ക്ക്‌ തണലായി ....
അപ്പോളേക്കും എന്നമ്മ 
വെയിലേറ്റു 
തളര്‍ന്നു പോയിരുന്നു ....
എഴുന്നെല്‍ക്കനവാതെ ............മഴത്തുള്ളികള്‍


ഭുമിയെ പുല്‍കി മരിക്കും
ക്ഷണിക ജീവിതങ്ങള്‍
മഴത്തുള്ളികള്‍2012, നവംബർ 3, ശനിയാഴ്‌ച

കളിയാട്ടക്കാലം


കാവുകളുണരുകയായ്
കൂടെ ചെണ്ടമേളവും 
കാല്‍ ചിലമ്പുകളും


photo:  Dileep narayanan https://www.facebook.com/dileeptkpr

കൂട്ട്


നിലാവ് പരന്നൊഴുകിയ രാവില്‍ 
എനിക്ക് കൂട്ടായ്
നിന്നോര്‍മകളും നമ്മുടെ പൈതലും
ഒരു മഴത്തുള്ളിയുടെ സമാധി


ഒരു മഴത്തുള്ളിയെന്‍ 
നെറുകയില്‍ ചുംബിച്ച-
ലിഞ്ഞില്ലതെയായ്.. 

2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

കുഞ്ഞുണ്ണിയുടെ അമ്പിളി മാമന്‍കുഞ്ഞുണ്ണി മാമുണ്ണാന്‍ വേണ്ടിയമ്മ 
അമ്പിളിമാമനെ പിടിക്കാന്‍ പോയി 
അയ്യയ്യോ കിട്ടുന്നില്ലെന്നോമനെ 
എന്നു വിലപിച്ചു പാവമമ്മ 

ഒന്നുടെ ചാടി നോക്കെന്‍റെയമ്മേ 
എന്നോതി നില്‍ക്കുന്നു പിഞ്ചു പൈതല്‍ 
ഇല്ലില്ല പറ്റില്ല എന്‍റെയുണ്ണി 
അമ്മക്കതെത്തില്ല എന്‍റെ പൊന്നെ 

എന്നാല്‍ ഞാന്‍ നോക്കട്ടെ എന്റെയമ്മേ 
എന്നോതി കുഞ്ഞുണ്ണി ചാടിയതാ 
ഇല്ലില്ല കിട്ടില്ല ഉണ്ണിക്കുട്ടാ 
മാമുണ്ട് വലുതായി ചാടി നോക്ക് 

കുഞ്ഞുണ്ണി മാമു മുഴുവനുണ്ട്‌ 
കയ്യുംകഴുകിയങ്ങോടി വന്നു 
അപ്പോളോ അമ്പിളിയോളിച്ചിരുന്നു 
മേഘപ്പുതപ്പിന്നടിയില്‍ കേറി2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

തൊട്ടാവാടി പെണ്ണ്


പെരുമഴയത്ത് മുടി കഴുകി 
വെയിലത്തുണക്കി 
കാത്തിരുന്നൊരു തൊട്ടാവാടി പെണ്ണ്......


touch-me-not waits,

having washed her hair in torrential rain

and dried it in the sun(translated by Anitha varma)


2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

ഒരു കല്യാണക്കഥ


താരകപ്പട്ടു ചേലയുടുത്ത്‌ 
ചന്ദ്രികപ്പൊട്ടും ചൂടി 
ആകാശം പുലരിയെ കാത്തിരുന്നു
കൂട്ടിനായ് ആമ്പല്‍ തോഴിമാരും

വവ്വാല്‍ക്കൂട്ടം കലപില കൂട്ടിയെത്തി 
റാന്തലുമയ് മിന്നമിന്നിക്കുട്ടവും  
കാത്തിരുന്നു കാത്തിരുന്നു 
കൂട്ടിരുന്നവരുരങ്ങിപ്പോയ് 

ആരും കാണാതെ ആകാശം 
പുലരിയെ വരവേറ്റു 
അവനവളുടെ   സീമന്തരേഖയില്‍ 
സുര്യതിലകം ചാര്‍ത്തി 
അവള്‍ സുമഗലിയായി 


നാലുമണിപ്പുവ്

===================
ഉച്ചയുരക്കത്തിന്‍റെ
ആലസ്യം മാറാതെ 
നാലുമണിപ്പുവ്
വിരിയാന്‍ മടിച്ച് നില്‍ക്കുന്നു
ഇളംകാറ്റു തലോടിട്ടും 
ഉറക്കം തുങ്ങിയങ്ങനെ 
ആടിയാടി നിന്നവള്‍ 
സ്കൂള്‍ വിട്ടെത്തിയ 
കുട്ടിപ്പട്ടാളത്തിന്‍ 
കലപില കേട്ട് 
ഞെട്ടിയുണര്‍ന്നു പോയ്‌ 


അമ്പിളിക്കുഞ്ഞ്

=================
കൈക്കുടന്നയില്‍ കോരിയ വെള്ളത്തില്‍
കുടിങ്ങിപ്പോയ്
അമ്പിളിക്കുഞ്ഞ്

ഒരു പുഴ ജനിക്കുന്നു

====================
എന്‍ മുടിതുമ്പിലൂടിറ്റും 
നീര്‍ത്തുള്ളികളൊരു പുഴയായ്
താഴേക്ക്.


.

2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ഉണ്ണിയുടെ ഓര്‍മയ്ക്ക്


അമ്മയുടെ കണ്ണീരും മുറ്റത്തെ മാമ്പഴവും 
പൊഴിഞ്ഞു കൊണ്ടേയിരുന്നു 
ഉണ്ണിയുടെ ഓര്‍മകളില്‍ 

രാത്രി മഴ
പാതി തുറന്ന ജനല്‍പ്പാളിയിലുടെ
ക്ഷണിക്കാത്ത അതിഥിയായെത്തി 
രാത്രി മഴ 

എന്നോട് കലപില പറഞ്ഞും ഉമ്മവച്ചും
ഉറക്കം കളഞ്ഞു 
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ 

വീണ്ടുമെന്‍ മിഴികളില്‍ 
ഉറക്കം മടങ്ങവേ 
വന്നതാ സുര്യന്‍ 

പേടിച്ചോടി മറഞ്ഞു മഴ 
കൂടെ എന്നുറക്കവും 
മഴത്തുള്ളിക്കുഞ്ഞുങ്ങളും

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

തുലാമഴ


ആദിത്യന്‍ കാര്‍മേഘപ്പുതപ്പിനടിയിലോളിച്ചു 
അവനെ കാണാതെ തുലാമഴ ഉറക്കെ കരഞ്ഞു 
അത് കാണാനാവാതെ കുഞ്ഞുപൂചെടി തല താഴ്ത്തി


2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

മംഗല്യം


ഇന്ന് ത്രിസന്ധ്യയില്‍
ആകാശപ്പെന്നിനു മംഗല്യം
സുര്യതാലി ചാര്‍ത്തും കടല്‍പയ്യെന്‍
സന്ധ്യ പെണ്ണ് കുണുങ്ങിക്കുണുങ്ങി  വന്നു
തോഴിയെ ചമയിക്കുവാന്‍
മഴവില്ല് മാലയിട്ടു
താരക മുക്കുത്തിയണിഞ്ഞു
ചെമ്പട്ട്   ചേലയണിഞ്ഞു
വന്നു നവവധു
പടം പിടിക്കാന്‍ മിന്നല്‍പ്പയ്യന്‍
വാദ്യമെലവുമയ്
 വെള്ളിടിയും  സംഘവും
മേഘതുണ്ട് മുത്തുക്കുട പിടിച്ചു
അമ്മമഴ ആശിര്‍വദിച്ചു
കടല്‍പയ്യെന്‍  കൈപിടിച്ചുകൊണ്ടുപോയ്


കുട്ടിക്കവിതകള്‍കഥ മാറാതെ 
ഉടുപ്പ് മാറി 
വരുന്ന പ്രണയങ്ങള്‍
================
ഒരു പല്ലില്ലാ  ചിരിയില്‍  
മാഞ്ഞു പോം 
അമ്മക്കണ്ണീര്‍
================
ആകാശത്തിന്റെ കണ്ണീരില്‍ 
ആനന്ദ നൃത്തമാടുന്ന 
ആണ്‍ മയില്‍
=================
തുലാ മഴയിലെ വെള്ളിടിയില്‍ 
പിടഞ്ഞെഴുല്‍ന്നെല്പ്പു 
പുല്‍നാമ്പുകള്‍ 

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

പ്രണയം


എന്‍റെ പ്രണയവും വില്പനയാക്കി ഞാന്‍ 
പണത്തിന്‍ മേല്‍ പരുന്തും പറക്കീല 
എന്ന  ന്യായവും എന്‍റെ മനസ്സിനെ 
ആവര്‍ത്തിച്ചു പഠിപ്പിച്ചു വച്ച് ഞാന്‍ 

ആ പണത്തിന്‍ തണലില്‍ ഞാനങ്ങനെ 
ഏകനായി കാലം കഴിക്കവേ 
ഒരു പുതു വണ്ട്‌ വന്നുവെന്‍ മേടയില്‍
ഒരു നര് സുഗന്ധവും കൊണ്ടതാ

ആ സുഗന്ധത്തിന്‍ മസ്മരവലയ്തില്‍
മത്തുപിടിച്ച് ഞാന്‍ ഒന്ന് മയങ്ങവേ 
ആ വന്ടെന്ഗോ പാറിപ്പറന്നു പോയ്‌ 
കൂടെയെന്‍ തണലും കൊണ്ടുപോയ് 

...............രഞ്ജു
http://mydreams-renju.blogspot.in/ 


2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

മലാലക്കായ്‌2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

സുന്ദരി മുത്ത്‌2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

ഞാന്‍വേദനപ്രിയ നന്ദിതയ്ക്ക് ...


വയലെറ്റ് പുഷ്പങ്ങളുടെ മണം
എപ്പോളാണ് നിന്‍റെ ചിന്തകളെ
ഭ്രാന്ത്  പിടിപ്പിച്ചു തുടങ്ങിയത്
അതിനു മരണത്തിന്‍റെ ഗന്ധമാണെന്ന്
നിനക്കറിയില്ലയിരുന്നോ
അതിനു പുറകെ ഭ്രാന്ത് പിടിച്ചലഞ്ഞപ്പോള്‍
നീയെന്തേ ഞങ്ങളെയോര്‍ത്തില്ല
നിന്‍റെ തൂലികയില്‍ പൊഴിഞ്ഞു വീഴുന്ന
മുത്തുകള്‍ക്കായി കാത്തിരിക്കുന്ന  ഞങ്ങളെ
നിന്‍റെ പ്രിയ കൂട്ടുകാരെ ....


Translate