നീ പോയി
ഉണങ്ങാത്ത മുറിവുകളും
ഉറങ്ങാത്ത രാവുകളും
ബാക്കിയാക്കി
നീ പോയി
നിറമുള്ള സ്വപ്നങ്ങളും
ചോരപുരണ്ട ഓര്‍മകളും
മാത്രമാക്കി
നീ പോയി
പെണ്ണെന്ന പേരും
ഇരയെന്ന വിളിപ്പേരും
വലിച്ചെറിഞ്ഞ്
നീ പോയി
ഉമ്മവച്ച അമ്മയെയും
ഓമനിച്ച അച്ഛനെയും
തനിച്ചാക്കി
നീ പോയി
അച്ഛനും ആങ്ങളയും
അന്യം നിന്ന നാട്ടില്‍ നിന്നും
നീ പോയി
ആണും പെണ്ണ് ഇല്ലാത്ത
വേട്ടക്കാരനും ഇരയും ഇല്ലാത്ത
കാമവും വെറിയും ഇല്ലാത്ത
മാലാഖമാര്‍ മാത്രമുള്ള
ലോകത്തേക്ക്
ഒരു ജന്മം തീര്‍ക്കാനുള്ള വേദന
ഒരു രാത്രിയില്‍ തീര്‍ത്തു
നീ വേഗം പറന്നു പോയ്
വിട സോടരീ വിട
സന്തോഷത്തോടെ വിട
എനിക്ക് മുന്നേ പറന്ന
നിനക്ക് വിട
നീ നടന്ന വഴികളില്‍
നിന്നെ ചതിച്ച വഴികളില്‍
പെടാതെ കണ്ണ് തുറന്നു
കാത് കൂര്‍പ്പിച്ചു
നടക്കട്ടെ ഞാന്‍
ഒപ്പം നീയില്ലാതെ
ഒറ്റയ്ക്ക്